Your Image Description Your Image Description

കേരളത്തിലേക്ക് വല്ലപ്പോഴും വിരുന്നു വരുന്ന ദേശാടനപ്പക്ഷിയാണ് പ്രിയങ്ക ഗാന്ധി എന്ന് പറയുന്നതിൽ തെറ്റില്ല. കേരളത്തിൽ സ്വന്തമായ ഒരു മണ്ഡലമുണ്ട് എന്ന ഓർമ്മ പോലും പ്രിയങ്ക ഗാന്ധിക്ക് ഉണ്ടാകാറില്ല. വയനാട് ടൗൺഷിപ്പ് പണിയുന്നതിന്റെ ഭാഗമായുള്ള ക്ഷണം സ്വീകരിച്ചാണ് പ്രിയങ്ക കേരളത്തിൽ എത്തിയത് .മൂന്ന് ദിവസം കേരളത്തിൽ തന്നെ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിൽ എത്തിയാൽ സ്വന്തം മണ്ഡലത്തിൽ തന്നെ വോട്ട് ചെയ്ത് ജയിപ്പിച്ച ചില ഗതികെട്ട മനുഷ്യർ ഉണ്ടല്ലോ .അവരെ ഒന്ന് കാണണമെന്നോ അവരുടെ പ്രശ്നങ്ങളിൽ ഇടപെടണമെന്നോ അല്ല പ്രിയങ്കയ്ക്ക് തോന്നിയത്. തോന്നിയത് ഇത് ആദ്യമായി കേരളത്തിൽ വന്നപ്പോൾ കേരളത്തിലെ സീതാദേവി ക്ഷേത്രം ദർശിക്കണം എന്നാണ്. ക്ഷേത്രത്തിൽ ചെന്ന് കണ്ണടച്ച് കൈകൂപ്പി വൃത്തിയായി പ്രിയങ്ക പ്രാർത്ഥിച്ചിട്ടുണ്ട്. പ്രാർത്ഥിച്ചത് എന്താണെന്ന കാര്യം പോട്ടെ. കോൺഗ്രസുകാർക്ക് ബിജെപിയോടുള്ള അനുഭാവം പ്രത്യക്ഷമായും പരോക്ഷമായും സൂചിപ്പിക്കുന്നതിൽ അവർ വിജയിച്ചു എന്ന് വേണം പറയാൻ. ബിജെപി എക്കാലത്തും ഹിന്ദുമതത്തെയും മതവിശ്വാസങ്ങളെയും മുറുകെപ്പിടിച്ച് മുന്നോട്ട് പോകുമ്പോൾ കേരളത്തിൽ ബിജെപിയുടെ അധ്യക്ഷനായി കോർപ്പറേറ്റ് മുതലാളി രാജീവ് ചന്ദ്രശേഖർ അധികാരത്തിലേറിയ ഈ സമയത്ത് പ്രിയങ്ക കേരളത്തിൽ വന്ന് കേരളത്തിലെ ക്ഷേത്ര ദർശനം നടത്തുന്നത് തന്നെ ബിജെപിയോട് തങ്ങൾക്കുള്ള അനുഭാവം വ്യക്തമാക്കുന്നതിന്റെ സൂചനയാണ് എന്ന് ചില രഹസ്യ റിപ്പോർട്ടുകൾ ഉണ്ട്. വല്ലപ്പോഴും കാലം തെറ്റി പെയ്ത മഴ പോലെയാണ് പ്രിയങ്ക കേരളത്തിലേക്ക് വരുന്നതും കേരളത്തിൽ ഒരു മണ്ഡലം ഉണ്ട് എന്നും അവിടെ കുറച്ച് ജനങ്ങൾ തങ്ങൾക്ക് വോട്ട് തന്ന വിഡ്ഢികളായി ഗതികെട്ട് ഇരിപ്പുണ്ട് എന്നും ഓർക്കുന്നത്. ഉരുൾപൊട്ടൽ പോലെ ഒരു വലിയ മഹാദുരന്തത്തെ അതിജീവിച്ചു വന്ന ആ ജനതയെ കണ്ട് അവർക്ക് വേണ്ട എന്തെങ്കിലും കാര്യം ഈ കഴിഞ്ഞ കാലങ്ങളിൽ ഒന്നും ചെയ്യാൻ മുതിരാതിരുന്ന പ്രിയങ്ക കേന്ദ്രം കേരളത്തിലെ വയനാട്ടിലെ ജനങ്ങളോട് കാണിച്ച അവഗണനക്കെതിരെ യാതൊരു അക്ഷരം ഈ നിമിഷം വരെ ഉരിയാടാത്ത പ്രിയങ്ക, എത്രയോ നാളുകൂടി കേരളത്തിലേക്ക് വന്നിട്ട് കേരളത്തിലെ ക്ഷേത്രങ്ങൾതോറും കയറിയിറങ്ങുന്നു എന്ന് പറയുമ്പോൾ തന്നെ അതിന്റെ പിന്നിലുള്ള അജണ്ട കോൺഗ്രസിലെ ബിജെപിയോടുള്ള അന്തർധാര സജീവമായതിന്റെ പ്രകടനം തന്നെയാണെന്ന് കാണുന്ന ഏത് മനുഷ്യനും മനസ്സിലാകും. ഇനി വേണമെങ്കിൽ കേരളത്തിലെ കുറെ ജനങ്ങളെ പറ്റിച്ചതിന്റെ പാപം തീർക്കാൻ തൊഴുതു പ്രാർത്ഥിച്ചതാണ് എന്ന് വേണമെങ്കിൽ പറയാം. അതൊന്നും അല്ലെങ്കിൽ ഇപ്പോഴും പൊട്ടനായി അഭിനയിച്ചോ അല്ലെങ്കിൽ ശരിക്കും പൊട്ടനായോ ഇരിക്കുന്ന രാഹുൽഗാന്ധിക്ക് ഒരു അല്പം ബുദ്ധിയും ബോധവും വിവേകവും കൊടുക്കാൻ ദൈവത്തിനോട് മനസ്സുരുകി പ്രാർത്ഥിച്ചതാണെന്ന് വേണമെങ്കിലും പറയാം. പക്ഷേ വല്ലാത്തൊരു ഗതികേടാണ് കോൺഗ്രസുകാരെ, ഇലക്ഷൻ അടുത്തിരിക്കുന്ന ഈ സാഹചര്യത്തിൽ എങ്കിലും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ എങ്കിലും അവരുടെ അടുത്തേക്ക് ഒന്ന് ചെല്ലുകയും അവരുടെ ക്ഷേമ അന്വേഷണങ്ങൾ നടത്തുകയോ ചെയ്യുന്നതിനു പകരം ക്ഷേത്രങ്ങൾ തോറും കയറിയിറങ്ങി പ്രാർത്ഥിക്കുന്നത് തന്നെ കേരളത്തിൽ ബിജെപിയുടെ സഖ്യം ചേരാതെ ഒരൊറ്റ വോട്ട് പോലും ജയിച്ച് അധികാരത്തിൽ വരാൻ കഴിയില്ല എന്ന ഉറപ്പുള്ളതുകൊണ്ടുതന്നെയാണ്. കേരളത്തിലെ ജനങ്ങൾ കോൺഗ്രസിന് മടുത്തു മറന്ന് വെറുത്ത് ഉപേക്ഷിച്ചതാണ്. എന്നാൽ കുറച്ചെങ്കിലുo കോൺഗ്രസ് മാഞ്ഞുപോയത് ഗുണം ലഭിച്ചത് ബിജെപിക്കാണ്. കോൺഗ്രസ് ഇല്ലാതായതോടുകൂടി കേരളത്തിലെ രണ്ടാം ഘടകം എന്ന നിലയിൽ ബിജെപി ഉയർന്നുവന്നു. എന്നാൽ കേരള മണ്ണിൽ ബിജെപിക്ക് താമര വിരിയിക്കാൻ അടുത്തകാലത്തൊന്നും കഴിയില്ല എന്നത് വാസ്തവമാണ്. ആ സാഹചര്യത്തിൽ പിണറായി സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കണമെങ്കിൽ കോൺഗ്രസിനും ബിജെപിക്കും സഖ്യം ചേർന്നേ മതിയാകൂ. ബിജെപിക്ക് പൂർണ്ണമായും ഹിന്ദുമത വിശ്വാസവും ആചാരങ്ങളും മുറുകെപ്പിടിക്കുന്ന ഒരു രീതി ഉള്ളതുകൊണ്ടുതന്നെയാണ് പ്രിയങ്ക കേരളത്തിൽ വന്ന ഇപ്പോൾ ഈ പ്രഹസനം ഒക്കെ കാണിച്ചു കൂട്ടുന്നതെന്ന് ഉറപ്പാണ്. ജനങ്ങളുടെ ക്ഷേമവും നാടിന്റെ വികസനവും ഒന്നുമല്ല അധികാര കസേര തന്നെയാണ് എല്ലാവർക്കും മുഖ്യ

Leave a Reply

Your email address will not be published. Required fields are marked *