Your Image Description Your Image Description

മഴക്കാലത്തിന് മുന്നോടിയായി തകര്‍ന്ന് കിടക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ.

എം.എല്‍.എയുടെയും ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെയും അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ജനപ്രതിനിധികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ജലജീവന്‍ പദ്ധതി ഉള്‍പ്പെടെയുള്ളവ മൂലം പൊളിച്ച റോഡുകള്‍ ടാര്‍ ചെയ്യാന്‍ വൈകുന്ന സാഹചര്യത്തിലാണ് തീരുമാനം.

ചെങ്ങമനാട് വില്ലേജ് ഓഫീസിനെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ആക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് എം.എല്‍.എ വ്യക്തമാക്കി. പുതിയ സ്ഥലത്താണ് വില്ലേജ് ഓഫീസ് സ്ഥാപിക്കുന്നത്. നിലവിലെ ഓഫീസ് ഹെല്‍ത്ത് സബ് സെന്ററിന്റെ പ്രവര്‍ത്തനത്തിനായി മാറ്റി വെക്കാനും തീരുമാനിച്ചു.

എടത്തല പഞ്ചായത്തില്‍ എം.എസി.എഫ് നിര്‍മ്മിക്കുന്നതിനായി ആലുവ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടു നല്‍കുന്ന കാര്യം പരിഗണിച്ചു. നഗരസഭയും പഞ്ചായത്തും ഒരുമിച്ച് എം.സി.എഫ് സ്ഥാപിക്കുന്നതിന്റെ സാധ്യതകള്‍ പഠിക്കാനും എം.എല്‍.എ നിര്‍ദ്ദേശിച്ചു.കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ആലുവ നഗരസഭ, ചെങ്ങമനാട്, ചൂര്‍ണിക്കര, എടത്തല , കീഴ്മാട്, നെടുമ്പാശേരി, ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *