Your Image Description Your Image Description

നീലഗിരി: പുലിയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ഊട്ടിയിലെ തോഡർ ​ഗോത്രത്തിൽപ്പെട്ട കേന്തർകുട്ടൻ ആണ് (41) മരിച്ചത്. നീലഗിരി ജില്ലയിലെ ഗവർണർ സോലയ്ക്ക് സമീപത്തായിരുന്നു സംഭവം. ഇന്നലെ രാത്രിയായിരുന്നു ആക്രമണം ഉണ്ടായത്. മൃതദേഹത്തിന്റെ പകുതിയും പുലി ഭക്ഷിച്ച നിലയിലായിരുന്നു. വനംവകുപ്പും പൊലീസും റവന്യൂ വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി. കൊല്ലക്കോട് ജനവാസ മേഖലയിൽ പുലി, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ളതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. കന്നുകാലിയെ തപ്പി യുവാവ് വനമേഖലയിലേക്ക് എത്തിയപ്പോഴായിരുന്നു പുലിയുടെ ആക്രമണമുണ്ടായതെന്ന് വനം വകുപ്പ് പറഞ്ഞു.

പകൽ മേയാൻ വിട്ട കന്നുകാലിയെ വൈകുന്നേരമായിട്ടും കാണാഞ്ഞതിനാലാണ് യുവാവ് വനമേഖലയിലേക്ക് പോയതെന്നാണ് നാട്ടുകാർ പറയുന്നത്. അർദ്ധരാത്രി കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ഇതോടെയാണ് ബന്ധുക്കൾ ഇന്ന് പുലർച്ചെ മുതൽ തിരച്ചിൽ ആരംഭിച്ചത്. യുവാവിന്റെ മൃതദേഹം പുലി ഭക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രദേശത്ത് നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *