Your Image Description Your Image Description

മേടം: കുടുംബത്തിലെ മുതിർന്നവരുടെ ആരോ​ഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ വേണം. കുടുംബാം​ഗങ്ങളുടെ സഹായം ലഭിക്കും. കർമ്മമേഖലയിൽ നേട്ടങ്ങൾ കൈവരിക്കും. അതേസമയം, കുടുംബ ജീവിതത്തിൽ ചില വെല്ലുവിളികളെ നേരിടേണ്ടി വരും. ദേഷ്യം നിയന്ത്രിക്കാൻ ശ്രമിക്കുക. പൊതുപ്രവർത്തകർക്ക് അം​ഗീകാരം ലഭിക്കും. സാമ്പത്തികാഭിവൃദ്ധി ഉണ്ടാകും.

ഇടവം: കുടുംബത്തിലെ കുട്ടികളുടെയും മുതിർന്നവരുടെയും ആരോ​ഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. പങ്കാളിയുടെ സഹായം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കർമ്മമേഖലയിൽ പുതിയ വെല്ലുവിളികളുണ്ടാകാം. പുണ്യസ്ഥലങ്ങളിലേക്ക് തീർത്ഥാടന യാത്രകൾ പ്ലാൻ ചെയ്യാം. കുടുംബത്തിലെ കുട്ടികളുടെയും മുതിർന്നവരുടെയും ആരോ​ഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം.

മിഥുനം: കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ട് മുന്നേറ്റം നടത്താൻ കഴിയും. സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവയ്ക്ക് അവസരമുണ്ട്. ജോലി അന്വേഷിക്കുന്നവർക്ക് നല്ല സമയമാണ്. സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. ഇണയിൽ നിന്നോ ബിസിനസ് പങ്കാളികളിൽ നിന്നോ പിന്തുണ ലഭിക്കാൻ സാധ്യത. ബിസിനസ്സ് വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് വളർച്ചയ്ക്കും പങ്കാളിത്തത്തിനും അവസരങ്ങൾ ലഭിച്ചേക്കാം. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി അനുരഞ്ജനം നടത്തുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം.

കർക്കടകം: കർമ്മമേഖലയിൽ ചില തിരിച്ചടികൾ നേരിടാം. ആരോ​ഗ്യം മെച്ചപ്പെടും. വിവാഹാലോചനകളിൽ അനുകൂല സാഹചര്യം സംജാതമാകും. ദാമ്പത്യസുഖം വർധിക്കും. കുട്ടികളുടെ ആരോ​ഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധവേണം. സാമ്പത്തികമായി കാലം അത്ര അനുകൂലമാകില്ല. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും.

ചിങ്ങം: സ്ത്രീകളെ സംബന്ധിച്ച് അനുകൂല അനുഭവങ്ങളാകും. സാമ്പത്തിക ക്ലേശങ്ങളെ പങ്കാളിയുടെ സഹായത്തോടെ മറികടക്കാനാകും. വളരെയേറെ തിരക്കുള്ള ദിവസമായിരിക്കും. തീർത്ഥാടന യാത്രകളിൽ പങ്കാളികളാകാം. വളരെക്കാലത്തിന് ശേഷം ഒരു സുഹൃത്തിനെ കണ്ടുമുട്ടാം. ഇഷ്ടഭക്ഷണം ലഭിക്കും. സം​ഗീതത്തോടുള്ള താത്പര്യം വർധിക്കും.

കന്നി: ദാമ്പത്യസുഖം വർധിക്കും. കർമ്മമേഖലയിൽ വിജയം കൈവരിക്കും. ശത്രുക്കൾ നിഷ്പ്രഭരാകും. ആരോ​ഗ്യകാര്യങ്ങളിൽ ജാ​ഗ്രത പാലിക്കണം. വീട്ടിലെ മുതിർന്നവരുമായി വാക്കുതർക്കത്തിൽ ഏർപ്പെടാതെ ശ്രദ്ധിക്കണം. സം​ഗീതത്തിലും കലകളിലും കഴിവ് തെളിയിക്കാനാകും. വിദ്യാർത്ഥികൾ, ജോലി തേടുന്നവർ എന്നിവർക്കും കാലം അനുകൂലമാണ്.

തുലാം: വളരെ മികച്ച അനുഭവങ്ങളുള്ള ദിവസമാകും. ആത്മവിശ്വാസം വർധിക്കും. കർമ്മമേഖലയിൽ വലിയ നേട്ടങ്ങൾ കൈവരിക്കാനാകും. നിങ്ങളുടെ കഴിവുകൾ പുതിയ തൊഴിൽ അവസരങ്ങൾ തുറന്നുകിട്ടുന്നതിന് കാരണമാകും. നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലമുണ്ടാകും. കുടുംബത്തിലെ മുതിർന്നവരുടെ സഹായം ലഭിക്കും.

വൃശ്ചികം: കാലം അത്ര അനുകൂലമാകില്ല. ആരോ​ഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം. കർമ്മമേഖലയിൽ ചില തിരിച്ചടികൾ ഉണ്ടാകാമെങ്കിലും ഉച്ചയോടെ സ്ഥിതി അനുകൂലമാകും. അതേസമയം, സാമ്പത്തിക ക്ലേശത്തിന് പരിഹാരം കാണാനാകാതെ വിഷമിക്കും. ഇണയുമായി അസ്വാരസ്യം ഉണ്ടാകാം. ചില യാത്രകൾ പ്ലാൻ ചെയ്യാം

ധനു: വരവിനെക്കാൾ കൂടുതൽ ചിലവുണ്ടാകുന്ന സാഹചര്യമുണ്ടാകും. കുടുംബവുമൊത്ത് ദൂരയാത്രകൾ പ്ലാൻ ചെയ്യാം. വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയമാണ്. ഇഷ്ടജന സംസർ​ഗം പ്രതീക്ഷിക്കാം. പൈതൃക സ്വത്തുക്കൾ കൈവരാം. കർമ്മമേഖലയിൽ വിജയം കൈവരിക്കാനാകും.

മകരം: ദിനം ​ഗുണദോഷ സമ്മിശ്രമായിരിക്കും. കുടുംബാം​ഗങ്ങളുമായി ചേർന്ന് ആഘോഷ പരിപാടികളിൽ പങ്കെടുക്കും. സാമ്പത്തിക ക്ലേശമുണ്ടാകും. തീർത്ഥാടന യാത്രകളിൽ പങ്കാളിയാകും. പങ്കാളിയുടെ മനസ്സിലെ സംശയങ്ങൾ ദാമ്പത്യബന്ധത്തെ പ്രതികൂലമായി ബാധിച്ചേക്കാം.

കുംഭം: സാമ്പത്തിക നില ഭ​ദ്രമാകും. കുടുംബാം​ഗങ്ങളുടെ പിന്തുണ ലഭിക്കും. കർമ്മമേഖലയിൽ വിജയം കൈവരിക്കും. കുടുംബ ജീവിതത്തിൽ സംതൃപ്തി അനുഭവപ്പെടും. കുട്ടികളിൽ നിന്നും നല്ല വാർത്തകൾ ലഭിക്കും. പൊതുപ്രവർത്തകർക്ക് അം​ഗീകാരം ലഭിക്കും. ഉച്ചക്ക് ശേഷം ചില പ്രതികൂല അനുഭവങ്ങൾ ഉണ്ടായേക്കാം.

മീനം: കുടുംബത്തിന്റെ പിന്തുണ ലഭിക്കും. കർമ്മമേഖലയിൽ നേട്ടമുണ്ടാക്കാൻ കഴിയും. വളരെ നാളായി കാണാൻ ആ​ഗ്രഹിക്കുന്നവരുമായി കൂടിക്കാഴ്ച്ച സാധ്യമാകും. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും കാലം അനുകൂലമാണ്. കുടുംബത്തിലെ മുതിർന്നവരിൽ നിന്നും പണം ലഭിക്കാൻ സാധ്യത. അതേസമയം, പൈതൃക സ്വത്തുമായി ബന്ധപ്പെട്ട് സഹോദരങ്ങളുമായി തർക്കമുണ്ടായേക്കാം. സാമ്പത്തിക ഇടപാടുകളിൽ ജാ​ഗ്രത പാലിക്കണം.

Leave a Reply

Your email address will not be published. Required fields are marked *