Your Image Description Your Image Description

കോവിഡിന് ശേഷം കണ്ടൊരു പുതിയ ട്രെൻഡാണ് മൈസ് ടൂറിസം. നമ്മുടെ സർക്കാർ ഇക്കാര്യത്തിൽ വളരെ നേരത്തെ തന്നെ ചില ആലോചനകൾ നടത്തിയിട്ടുണ്ട് .മീറ്റിങ്‌സ് ,ഇൻസെന്റീവ്‌സ് ,കോൺഫറൻസെസ് ,എക്സിബിഷൻസ് ഇങ്ങനെ ഈ മൈസ് ടൂറിസത്തിന് പ്രത്യേകതയുടെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മീറ്റിങ്ങുകൾ നടത്താനും കോൺഫറൻസുകൾ സംഘടിപ്പിക്കാനും എക്സിബിഷൻ നടത്താനുമൊക്കെയായി പല രാജ്യങ്ങളിലേക്ക് പോകുകയാണ് .ഇത് നമുക്ക് ഏറ്റവും സാധ്യതയുള്ളതാണ് .ഇതിന്റെ ഭാഗമായി ഇപ്പോൾ തന്നെ ടൂറിസം വകുപ്പ് എടുത്തൊരു തീരുമാനം ഉണ്ട്. ഈ 2025 കൊച്ചിയിൽ വച്ച് മൈസ്‌ ടൂറിസത്തെ മാത്രം ലക്ഷ്യമിട്ടുകൊണ്ട് ഒരു വലിയ കോൺക്ലേവ് സംഘടിപ്പിക്കാനാണ് സർക്കാർ തീരുമാനം. അതിന്റെ നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു .ടൂറിസം ഇൻഡസ്ട്രി ആണ് അതിന് നേതൃത്വം കൊടുക്കുന്നത്. ടൂറിസം ഇൻഡസ്ട്രി നേതൃത്വം കൊടുക്കുമ്പോൾ കേരള ട്രാവൽ മാർട്ട് തന്നെ അതിന്റെ നേതൃത്വപരമായ പങ്ക് വഹിക്കുന്നുണ്ട്.ഇതിൽ വർക്കല നമുക്ക് വലിയ സാധ്യതയുള്ള ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് മൈസ്‌ ടൂറിസത്തിന് അത് നമുക്ക് ഫലപ്രദമായി വർക്കലയെ നമ്മുടെ രാജ്യത്ത് ഏറ്റവും പ്രധാനപ്പെട്ട മൈസ്‌ ടൂറിസ്റ് കേന്ദ്രമാക്കി മാറ്റാനുള്ള എല്ലാ ശ്രമവും ടൂറിസം വകുപ്പ് വഹിക്കുമെന്നുള്ളത് അറിയിക്കുന്നു.

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അടക്കമുള്ള സാങ്കേതിക വിദ്യയുടെ കടന്നുവരവോടെ ആളുകളുടെ തൊഴിൽ സമയം കുറയുന്ന സാഹചര്യം വിനോദ സഞ്ചാര രംഗത്ത് കുതിപ്പിന് സഹായകമാകുമെന്ന് ധനമന്ത്രി പറയുകയുണ്ടായി . ഇത് പരമാവധി ഉപയോഗപ്പെടുത്താൻ സംസ്ഥാനത്തെ ടൂറിസം പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു. ഇതിൻറെ ഭാഗമായി മൈസ് ടൂറിസം വികസിപ്പിക്കും. ഇതിനായി വൻകിട കൺവെൻഷൻ സെൻററുകളും ഡെസ്റ്റിനേഷൻ ടൂറിസം സെൻററുകളും ആരംഭിക്കും. ഹോട്ടലുകൾ നിർമ്മിക്കുന്നതിന് 50 കോടി രൂപവരെ വായ്പ നൽകുന്നതിനുള്ള പദ്ധതി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ആവിഷ്കരിക്കും. ഇതിന് പലിശ ഇളവ് നൽകുന്നതിനായി 20 കോടി രൂപ ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട് . സാംസ്കാരിക ടൂറിസം മെച്ചപ്പെടുത്തുന്നതിൻറെ ഭാഗമായി കൊച്ചി മുസിരിസ് ബിനാലേക്ക് ഏഴു കോടി രൂപ ബജറ്റിൽ അനുവദിക്കുകയുണ്ടായി .
വിദേശ ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ആകർഷിക്കാൻ ഏറ്റവും ആവശ്യമുള്ള ഘടകം, നിലവാരമുള്ള ഹോട്ടൽ മുറികളുടെ ലഭ്യതയാണെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി . ഇടത്തരക്കാരും വൻകിടക്കാരും അടങ്ങുന്ന വിനോദസഞ്ചാരികൾക്ക് ആവശ്യമുള്ള ഹോട്ടൽ മുറികളുടെ അപര്യാപ്തത സംസ്ഥാനത്തുണ്ട്. ഇതിനായി ഹോട്ടലുകളുടെ ക്ലസ്റ്ററുകൾ സംസ്ഥാനത്ത് കൂടുതൽ സജ്ജമാക്കണം. കേരളത്തിൽ താമസക്കാർ ഇല്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കെ ഹോംസ് നടപ്പാക്കുമെന്നും ധനമന്ത്രി പറയുകയുണ്ടായി . മിതമായ നിരക്കുകളിൽ വീടുകളിൽ താമസ സൗകര്യം ഒരുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വീട്ടുടമകൾക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞു കിടക്കുന്ന വീടിൻറെ സുരക്ഷയും പരിപാലനവും ഇതുവഴി ഉറപ്പുവരുത്താം. ഫോർട്ട് കൊച്ചി, കുമരകം, കോവളം,മൂന്നാർ തുടങ്ങിയ മേഖലകളിൽ പൈലറ്റ് അടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കും. ഇതിനായി ബജറ്റിൽ 5 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്,

Leave a Reply

Your email address will not be published. Required fields are marked *