Your Image Description Your Image Description

നിങ്ങൾ കുരങ്ങന്മാരെ കണ്ടിട്ടുണ്ടോ? എന്ത് ചോദ്യമാണല്ലേ.. കുരങ്ങന്മാരെ കാണാത്തവരായി ആരാണുള്ളത്. പോട്ടെ. കുരങ്ങന്മാരുടെ ഒരു പൊതു സ്വഭാവം എന്താണെന്നു പറയാമോ? എവിടെയും ഉറച്ചു നിൽക്കാതെ അങ്ങോട്ടുമിങ്ങോട്ടും ചാടി കൊണ്ടിരിക്കും. ഒടുക്കം പിടിവിട്ടൂ താഴെ വീഴും വരെ ഇത് തുടർന്നോണ്ടിരിക്കും. ശശി തരൂർ എം പി കുരങ്ങാനാണെന്നു എനിക്ക് തോന്നുന്നില്ല. പക്ഷെ പുള്ളിയുടെ ചില സ്വഭാവങ്ങൾ കാണുമ്പോൾ കുരങ്ങന്മാർ ചെയ്യുന്നതിനോട് ഉപമിക്കാൻ തോന്നാറുണ്ട്.
എല്ലാം കസേരയ്ക്കു വേണ്ടിയുള്ള കളിയാണെന്നേ. ആദ്യം ഇടതിന്റെ പുകഴ്ത്തി, എന്നിട്ട് ഹൈക്കമാന്റിനോട് പറഞ്ഞു എന്നെ മുഖ്യമന്ത്രി ആക്കണം.. പക്ഷെ ഹൈക്കമാൻഡ് കേട്ടില്ല. അപ്പൊ ബിജെപി യെ പൊക്കി പറഞ്ഞു. എന്നിട്ടും ഹൈക്കമാൻഡ് കമാന്നൊരക്ഷരം മിണ്ടിയില്ല. അപ്പൊ വീണ്ടും ബിജെപി യെ പൊക്കി. അപ്പൊ ഹൈക്കമാൻഡിനു കാര്യങ്ങൾ ഏകദേശം തിരിഞ്ഞു. ഇനിയും കളിച്ചാൽ ചെക്കനെന്തേലും ചെയ്താലോ എന്ന് ഭയന്ന് വേഗം അടുത്ത് പിടിച്ചിരുത്തി പറഞ്ഞു പഹയാ.. നീ തന്നെ മുഖ്യമന്ത്രീന്ന്. അതോടു കൂടി എടുത്തു തലയിൽ വെച്ചവരെയൊക്കെ പതുക്കെ താഴെയിറക്കാൻ തുടങ്ങി.
സ്വകാര്യ സർവകലാശാലകളെ എതിർത്തിരുന്ന എൽഡിഎഫ് ഇപ്പോൾ അധികാരത്തിലെത്തിയപ്പോൾ അതിന് അനുമതിനൽകുന്ന ബിൽ പാസാക്കിയ നടപടി ചൂണ്ടിക്കാട്ടിയാണ് തരൂർ ഇടതിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. കമ്യൂണിസ്റ്റുകൾ ഒരു ദിവസം 21-ാം നൂറ്റാണിലേക്ക് പ്രവേശിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും അതുപക്ഷേ സംഭവിക്കുക 22-ാം നൂറ്റാണ്ടിലായിരിക്കുമെന്നും തരൂർ പരിഹസിച്ചു.
ഇന്ത്യയിൽ ആദ്യമായി കമ്പ്യൂട്ടറുകൾ വന്നപ്പോൾ കമ്യൂണിസ്റ്റ് ഗൂണ്ടകൾ പൊതുമേഖലാ ഓഫീസുകളിൽ കയറി അവ തല്ലിപ്പൊട്ടിച്ചെന്നും ഇന്ത്യയിൽ മൊബൈൽ ഫോണുകൾ കൊണ്ടുവരുന്നതിനെ എതിർത്ത ഒരേയൊരു പാർട്ടി കമ്യൂണിസ്റ്റ് പാർട്ടിയാണെന്നും സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ച ഒരു കുറിപ്പിൽ തരൂർ കുറിക്കുകയുണ്ടായി.
ഈ മാറ്റങ്ങളുടെ യഥാർത്ഥ ഗുണഭോക്താവ് സാധാരണക്കാരനാണെന്ന് മനസ്സിലാക്കാൻ അവർക്ക് വർഷങ്ങളെടുത്തു. ആ സാധരണക്കാരന് വേണ്ടിയാണ് തങ്ങൾ സംസാരിക്കുന്നതെന്നാണ് അവകാശപ്പെടുന്നത്. ഒടുവിൽ അവർ ഒരു ദിവസം 21-ാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, പക്ഷേ അത് 22-ാം നൂറ്റാണ്ടിൽ മാത്രമായിരികുമെന്നും അദ്ദേഹം പറയുന്നുണ്ട്.
ഏറ്റവും രസകരം, ഇദ്ദേഹത്തിൻ്റെ പാർട്ടിക്കാരിപ്പോഴും പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ പകുതിപോലും കഴിഞ്ഞിട്ടില്ല എന്നതാണ് . ശരിയാണ്. മാറ്റത്തിനൊപ്പം മാറാൻ തയ്യാറാകണം നേതാക്കൾ. എന്നാൽ ഇതേ ഇടതുപക്ഷ സർക്കാരിന്റെ ഇതുവരെയുള്ള പദ്ധതികളിൽ അങ്ങയുടെ ‘വ്യവസായ വികസന കോണ്ഗ്രസ് പാർട്ടി’ സഹപ്രവർത്തകരുടെ സമീപനം എന്തായിരുന്നു? അവസാനത്തെ ബ്രൂവറി നിർമ്മാണശാല ഉൾപ്പെടെ? ഖദർധാരികൾ ഏറു പടക്കം പോലെ ആരോപണങ്ങൾ ഉന്നയിച്ച് “അനുവദിക്കില്ല!” പറയാത്ത പദ്ധതി ഒരെണ്ണമെങ്കിലുമുണ്ടോ?. ശരിയാണ് ഇപ്പോഴും ഇടതുപക്ഷത്തെ ചില നേതാക്കളെങ്കിലും 21-ാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കാൻ 22-ാം എത്തണം. എന്നാൽ ഈ വൈകിയുള്ള നടത്തത്തെക്കാൾ അപകടകരമായ മറ്റൊന്ന് രാജ്യത്ത്‌ സംഭവിക്കുന്നുണ്ട്- പിന്നോട്ട് നടത്തം. അങ്ങ് കഴിഞ്ഞ ദിവസങ്ങളിൽ പ്രശംസിച്ച സംഘികൾ 22-ാം നൂറ്റാണ്ടിൽ നാടിനെ എത്തിക്കുക 16-ാം നൂറ്റാണ്ടിലേക്കോ അതിനും പിന്നിലേയ്ക്കോ ആയിരിക്കും!. ഇപ്പോൾ തന്നെ, പള്ളികൾക്കടിയിൽ ലിംഗം തപ്പി നടക്കുക, ഔറംഗസേബിന്റെ കുഴിമാടം പൊട്ടിക്കാൻ നടക്കുകയൊക്കെയാണ് അങ്ങ് പ്രശംസിച്ചവർ സൃഷ്ടിക്കുന്ന ട്രെൻഡിംഗ്സ്.
മുൻപ് ഇങ്ങനത്തെ സൂക്കേടൊന്നും ഇങ്ങേർക്കില്ലാത്തതായിരുന്നു. ഓരോ ദിവസം മാറുമ്പോഴേക്കും ഇങ്ങനെ മാറുന്ന നേതാക്കളുണ്ടോ? എലെക്ഷൻ ഒന്ന് കഴിയട്ടെ. അപ്പൊ അറിയാം ശരിക്കും തരൂർ ഏതു പാർട്ടിയിൽ ആണെന്ന്.

Leave a Reply

Your email address will not be published. Required fields are marked *