Your Image Description Your Image Description

വീണിടത്തു കിടന്നുരുളാൻ തിരുവഞ്ചൂർ രാധാകൃഷ്ണനോളം കഴിവ് മറ്റാർക്കുമില്ല എന്ന് വേണം പറയാൻ. ഇത് ഞാൻ ചുമ്മാ പറയുന്നതല്ല. കഴിഞ്ഞ ദിവസത്തെ നിയമസഭാ കാണുമ്പോൾ നമുക്കത് മനസ്സിലാവും. സ്പീക്കർ മാത്രമല്ല, സ്വന്തം പാർട്ടിക്കാരനായ രാഹുൽ മാങ്കൂട്ടത്തിൽ പോലും ചിരിച്ചു പോയ പ്രസംഗമാണ് പുള്ളി നടത്തിയത്. ഒരു ബംഗാളി ബുക്ക് ഉയർത്തിപ്പിടിച്ചായിരുന്നു തിരുവഞ്ചൂരിന്റെ വെടിക്കെട്ട് തുടങ്ങിയത്. വെസ്റ്റ് ബംഗാളിൽ സി പി എം പാർട്ടി ഉയർന്നു വന്നതിനെ കുറിച്ച് താഴ്ന്നു പോയതിനെ കുറിച്ചുമൊക്കെ പറയുന്ന ഗ്യാങ്സ്റ്റർ സ്റ്റേറ്റ് എന്ന ബുക്ക് ആണ് തിരുവഞ്ചൂർ കൊണ്ട് വന്നത്. ഇത് എല്ലാ സി പി എം പ്രവർത്തകരും വായിക്കണമെന്നാണ് പുലിയുടെ ഒരു ഇത്. അതിൽ സി പി എം എങ്ങനെ തകർന്നു എന്ന് പറയുന്നുണ്ടത്രേ. ഇനി സിപ് എം തകരാതിരിക്കണമെങ്കിൽ ഇത് വായിക്കണമെന്നാണ് പുള്ളിയുടെ ഒരു ഉപദേശം. പേടിക്കാതിരി കാർന്നോരെ. ഒരു 10 വര്ഷം കഴിയുമ്പോൾ ഇന്ത്യയിൽ കോൺഗ്രസ് എന്നൊരു പാർട്ടി ഉണ്ടായിരുന്നു എന്നൊരു ബുക്ക് വരും. നമ്മളൊക്കെ ജീവനോടെ ഉണ്ടെങ്കിൽ നമുക്കത് വായിക്കാം.
പുള്ളി ഇതിലും നിർത്തിയിട്ടില്ല. ഇതൊക്കെ വായിച്ച് പഠിച്ച്, അതിലെ തെറ്റു മനസ്സിലാക്കി കമ്മ്യൂണിസ്റ്റു പാർട്ടി നില നിൽക്കണമെന്നും നിങ്ങൾ തകരുന്നത് ഞങ്ങൾക്ക് സഹിക്കില്ലെന്നും നിങൾ നിലനിന്നു പോവണമെന്നുമാണ് ഞങ്ങളുടെ ആഗ്രഹമെന്നും പുള്ളി പറയുന്നുണ്ട്. ഞങ്ങളുടെ ബെസ്ററ് ഫ്രണ്ട് ആണ് നിങ്ങൾ എന്നും പുള്ളി പറയുന്നു. അതിന്റെ കാരണം സി പി em നിന്നാലും ഇത്ര എന്നുണ്ടത്രേ. പുള്ളി കണ്ണാടി നോക്കിയാണോ പറയുന്നത് എന്നാണു എന്റെയൊരു സംശയം.
ഒടുക്കം സ്പീക്കർ ഇടപെട്ട് ഈ ബുക്ക് ഇപ്പോൾ പാര്ലമെന്റ് മന്ത്രി കൊണ്ട് വനില്ലായിരുന്നെങ്കിൽ എന്ത് ചെയ്തേനെ എന്ന് ചോദിച്ചപ്പോൾ ബ ബ ബ പറഞ്ഞു പതിയെ ബുക്ക് താഴെ വെച്ചു. എന്നിട്ട് പൊതു ജനങ്ങളുടെ പ്രശ്നമൊന്നും ഇടതു സർക്കാർ കാണുന്നില്ല സ്പീക്കറെ എന്ന് പറഞ്ഞൊരു മുട്ടാപ്പോക്ക് ന്യായവും പറഞ്ഞു പതിയെ സീറ്റിൽ അങ്ങിരുന്നു.
ഇതിനെതിരെ വി എൻ ബാലഗോപാൽ പ്രതികരിക്കുകയുണ്ടായി.
പൊതുജനങ്ങളുടെ കാര്യമൊന്നും ഞങ്ങൾ കാണുന്നില്ല എന്ന് തിരുവഞ്ചൂർ പറയുന്നു എന്നാൽ ഞങ്ങൾ നിലകൊള്ളുന്നത് തന്നെ ജനങൾക്ക് വേണ്ടിയാണെന്നും ബജറ്റിൽ അവർക്കു വേണ്ടി മാത്രമാണ് ഞങ്ങൾ തീരുമാനങ്ങളെടുത്തതെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല, ഇത്രയേറെ അക്രമങ്ങളുംബലാത്സംഗങ്ങളും നടന്നിട്ടും അതിലൊന്ന് പോലും രജിസ്റ്റർ ചെയ്യപ്പെടുന്നില്ല ബംഗാളിൽ എന്നാണ് അടുത്തിടെ വരുന്ന വാർത്തകൾ പോലും പറയുന്നത്. മാത്രമല്ല സ്കൂളുകൾ പോലും അടച്ചു കൂട്ടുകയുണ്ടായി. ഇന്ധ്യയിൽ ഏറ്റവും കൂടുതൽ സ്കൂളുകൾ ഉണ്ടായിരുന്ന അവിടെ എല്ലാ സ്കൂളുകലും അടച്ചുപൂട്ടുകയും അധ്യാപകരെല്ലാം പിരിച്ചു വിടും ചെയ്തിട്ടുണ്ട്. 10 വർഷമായി ഒരു പി എസ്സി നിയമനം പോലും നടക്കുന്നുമില്ല. ഇതെലാം ഇപ്പോൾ വന്ന ഭരണം കൊണ്ട് വന്ന അവസ്ഥയാണ്. ഇതിനെയാണ് തിരുവഞ്ചൂർ മഹത്തരമെന്ന് വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കണ്ണിൽ ഇതാണ് മഹത്തരമെങ്കിൽ ഞങ്ങൾക്കൊന്നും പറയാനില്ല എന്നും മിനിസ്റ്റർ കൂട്ടി ചേർക്കുകയുണ്ടായി.
ബംഗാൾ എന്ന് പറഞ്ഞു ഷൈൻ ചെയ്യാൻ എണീറ്റ തിരുവഞ്ചൂരിനെ അതെ ബംഗാളിന്റെ പേര് തന്നെ പറഞ്ഞു അടിച്ചൊതുക്കുകയാണ് ബാലഗോപാൽ മിനിസ്റ്റർ ചെയ്തത്. പുള്ളിയെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല, ബംഗാളിനെ കേരളത്തോട് ഉപമിച്ചു കൊണ്ടും വായിൽ ഒതുങ്ങാത്ത ഒരു ബുക്കിന്റെ പേര് കാണാതെ പഠിച്ചുകൊണ്ടും ഒരു ബുദ്ധി ജീവി ഇമേജ് കൊണ്ട് വരാൻ നോക്കിയതാ പുള്ളി. പക്ഷെ ചീറ്റിപ്പോയി. ലയൺ സിനിമയിൽ ജഗതി പറഞ്ഞത് പോലെ തന്റെ ഉദ്ദേശങ്ങളൊന്നും പഴയതുപോലെ ഏൽക്കുന്നില്ലല്ലോ ഭഗവാനെ എന്ന് തിരുവഞ്ചൂർ സങ്കടപ്പെട്ടു എന്നൊരു കരക്കമ്പി ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *