Your Image Description Your Image Description

ചെന്നൈ: എം എസ് ധോണി നായകനായി തിരിച്ചെത്തിയ മത്സരത്തില്‍ തകര്‍ന്നടിഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണ് ഇത്. എട്ട് വിക്കറ്റിന്റെ ദയനീയ തോല്‍വിയാണ് ടീം ഏറ്റുവാങ്ങിയത്. ചെന്നൈ ഉയര്‍ത്തിയ 104 റണ്‍സ് വിജയലക്ഷ്യം 10.1 ഓവറില്‍ രണ്ടുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കൊല്‍ക്കത്ത മറികടന്നു. മൂന്നുവിക്കറ്റും 44 റണ്‍സുമെടുത്ത സുനില്‍ നരെയ്‌നാണ് കൊല്‍ക്കത്തയ്ക്കായി തിളങ്ങിയത്. ആറ് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമാണ് ചെന്നൈക്ക് സ്വന്തമാക്കാനായത്.

ഡീ കോക്ക് 23 റണ്‍സും അജിങ്ക്യാ രഹാനെ 20 റണ്‍സും നേടി. നേരത്തെ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്സ് കൊല്‍ക്കത്തയുടെ സ്പിന്‍ ആക്രമണത്തില്‍ തകര്‍ന്നടിയുകയായിരുന്നു. മഹേന്ദ്ര സിങ് ധോണി തിരിച്ചെത്തിയ മത്സരത്തില്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സാണ് നേടിയത്. വിജയ് ശങ്കര്‍ 29 റണ്‍സും ശിവം ദുബെ 31 റണ്‍സെടുത്തും ഭേദപ്പെട്ട പ്രകടനം നടത്തി. ബാക്കി ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ടു. സുനില്‍ നരെയ്ന്‍ മൂന്ന് വിക്കറ്റും ഹാര്‍ഷിത് റാണയും വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വിക്കറ്റ് വീതവും നേടി.

Leave a Reply

Your email address will not be published. Required fields are marked *