Your Image Description Your Image Description

രണ്ടു ദിവസം മുൻപാണ് കാൻസർ രോഗബാധിതനായി കിടക്കുന്ന മമ്മുട്ടിയുടെ പേരിൽ ശബരിമലയിൽ വഴിപാട് നടത്തി എന്ന പേരിൽ നടൻ മോഹൻ ലാൽ വിവാദത്തിലായത്. സ്വകാര്യമായി നടന്ന സംഭവം പരസ്യമായപ്പോൾ അതിനു പുറകിൽ ദേവസ്വം ബോർഡ് ആണെന്നും അവിടെ നിന്നുമാണത് ചോർന്നതെന്നും ചൂണ്ടി കാട്ടി മോഹൻ ലാൽ രംഗത്ത് വന്നിരുന്നു. എന്നാൽ തെറ്റു ഞങ്ങളുടെ ഭാഗത്തല്ല എന്നും അതിന്റെ പുറകിൽ മറ്റൊരാളാണെന്നും ദേവസ്വം ബോർഡ് പറയുന്നുണ്ട്.

ശബരിമലയിലെ വഴിപാട് രസീത് ചോർത്തിയത് ദേവസ്വം ബോർഡിലെ ആരോ ആണെന്ന മോഹൻലാലിന്റെ പ്രസ്താവനയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡി തന്റെ അതൃപ്തി രേഖപ്പെടുത്തുകയുണ്ടായി . എമ്പുരാന്റെ പ്രചരണവുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിലാണ് മമ്മൂട്ടിയ്ക്കായി ശബരിമലയിൽ നടത്തിയ വഴിപാട് കാര്യം ചോദ്യമായി എത്തിയത്. എന്നാൽ, മമ്മൂട്ടിയ്ക്ക് വേണ്ടി വഴിപാട് നടത്തിയത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും മാധ്യമങ്ങൾക്കു രസീത് ചോർത്തികൊടുത്ത ദേവസ്വം ബോർഡ് ആണെന്നും പറഞ്ഞു പൊട്ടി തെറിക്കുകയായിരുന്നു മോഹൻലാൽ.

മോഹൻലാലിന്റെ പ്രതികരണം ചാനലുകളിൽ പോലും വാർത്തയായിട്ടുണ്ടായിരുന്നു . ഇതിനിടെയാണ് ആ വഴിപാട് നടന്നത് എങ്ങനെയെന്ന മാധ്യമ പ്രവർത്തകന്റെ അവകാശ വാദം ദേവസ്വം ബോർഡ് ഉയർത്തിക്കാട്ടുന്നത്. മോഹൻലാൽ ശബരിമലയിൽ വരുമ്പോൾ അവിടെയുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് ലേഖകൻ കൃഷ്ണ മോഹന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിലാണ് വഴിപാടിന് പിന്നിലെ സത്യാവസ്ഥയുള്ളതെന്ന് ദേവസ്വം ബോർഡ് പറയുന്നു. സത്യം അതായിരിക്കെ എങ്ങനെ ദേവസ്വമാണ് വിവരം ചോർത്തിയെന്ന് പറയുമെന്ന വാദമാണ് ദേവസ്വം ബോർഡ് ഉയർത്തുന്നത്.

മോഹൻലാലിനൊപ്പം ശബരിമല ദര്ശനം നടത്തിയ കൃഷ്ണ മോഹൻ വഴിപാട് എന്തെങ്കിലുംകഴിക്കാൻ ഉണ്ടോ എന്ന് ചോദിച്ചപ്പോ തന്റെ കയ്യിൽ നിന്നും പേപ്പർ വാങ്ങി ഭാര്യയുടെയും മമ്മൂട്ടിയുടേയും പേരും നാളും അതിൽ കുറിച്ച് നൽകുകയും ചെയ്തു എന്നുമാണ് കൃഷ്ണ കുമാറിന്റെ പോസ്റ്റ്.
ഉഷഃപൂജ വഴിപാടാണ് മോഹൻലാൽ നടത്തിയത്. മുഹമ്മദ് കുട്ടി എന്ന പേരിൽ വിശാഖം നക്ഷത്രത്തിലാണ് വഴിപാട് നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും മോഹൻലാൽ വഴിപാട് നടതുകയുണ്ടായി . ശബരിമലയിലേക്ക് പോകുംമുമ്പ് കഴിഞ്ഞദിവസം മോഹൻലാൽ മമ്മൂട്ടിയുമായി സംസാരിക്കുകയും ശബരിമലദർശനത്തിന്റെ കാര്യം അറിയിക്കുകയും ചെയ്തിരുന്നെന്നാണ് വിവരം. ചൊവ്വാഴ്ച മോഹൻലാൽ സുഹൃത്തുക്കൾക്കൊപ്പമാണ് ദർശനത്തിനായി ശബരിമലയിൽ എത്തിയത്. പമ്പയിലെ ഗണപതി കോവിലിൽനിന്ന് കെട്ടുനിറച്ചാണ് മലകയറിയത്. സന്ധ്യയോടെ അയ്യപ്പദർശനം നടത്തി. പക്ഷെ രാത്രിയോടെ അദ്ദേഹം മലയിറങ്ങുകയായിരുന്നു . മോഹൻലാൽ ശബരിമലയിൽ ഉള്ളപ്പോൾ തന്നെ മമ്മൂട്ടിയുടെ പേരിലെ നേർച്ചാ രസീത് പുറത്തായിരുന്നു. ഇതോടെ ഈ പൂജയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മാധ്യമങ്ങൾക്ക് മുന്നിൽ മറുപടി പറയേണ്ടി വരുമോ എന്ന തോന്നൽ മോഹൻലാലിനുണ്ടായെന്നും ഇതുകൊണ്ടാണ് രാത്രിയിൽ തന്നെ സന്നിധാനത്ത് നിന്നും ലാൽ മടങ്ങിയതെന്നും സൂചനകളുണ്ട്.

അതിനിടെ മമ്മൂട്ടിക്കുവേണ്ടി ശബരിമലയിൽ മോഹൻലാൽ വഴിപാട് കഴിച്ചതിനെതിരെ എഴുത്തുകാരനും, പ്രഭാഷകനുമായ ഒ അബ്ദുല്ല രംഗത്തു വന്നിരുന്നു. വഴിപാടിനെ നിശിതമായി വിമർശിച്ചാണ് രംഗത്ത് എത്തിയത്. അള്ളാഹുവിനെ അല്ലാതെ മറ്റാരെയും, ഒരു മുസ്ലീം ആരാധിക്കരുത് എന്നും, മമ്മുട്ടിയുടെ സമ്മതത്തോടെയാണ് ഈ വഴിപാട് നടന്നതെങ്കിൽ അദ്ദേഹം മാപ്പുപറയണം എന്നും അബ്ദുള്ള പറയുന്നു. മമ്മൂട്ടിയുടെ അറിവോടെയാണ്, മോഹൻലാൽ അത് ചെയ്തതെങ്കിൽ മമ്മൂട്ടി തൗബ ചെയ്യണം, മുസ്ലീം സമുദായത്തോട് മാപ്പു പറയണമെന്നുമാണ് അബ്ദുല്ല പറഞ്ഞത്. ഇതിനെത്തുടർന്ന് വാൻ പ്രതിഷേധം ഉയരുകയും ഒടുവിൽ വീഡിയോ മുക്കി ഉസ്താദ് ഓടി രക്ഷപ്പെടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *