Your Image Description Your Image Description

റിയല്‍ എസ്റ്റേറ്റ് പണമിടപാടുകള്‍ക്ക് ബാങ്ക് രേഖകള്‍ നിര്‍ബന്ധമാക്കി കുവൈത്ത്. റിയല്‍ എസ്റ്റേറ്റ് പണമിടപാടുകള്‍ക്ക് സുതാര്യത ഉറപ്പാക്കുന്നതിനായി നീതി ന്യായ മന്ത്രാലയമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് പ്രകാരം എല്ലാ ഇടപാടുകള്‍ക്കും ബാങ്ക് ട്രാന്‍സ്ഫര്‍ അല്ലെങ്കില്‍ സാക്ഷ്യപ്പെടുത്തിയ ചെക്ക് നിര്‍ബന്ധമാക്കിയതായി മന്ത്രി നാസര്‍ സുമൈത് അറിയിച്ചു.

അതേസമയം റിയല്‍ എസ്റ്റേറ്റ് സംബന്ധിച്ച കരാറുകള്‍, കടപത്രങ്ങള്‍ തുടങ്ങിയഇടപാടുകള്‍ക്ക് പുതിയ ഉത്തരവ് പ്രകാരം നടപടി സ്വീകരിക്കാനാണ് നിർദേശം. റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ കെട്ടിട വാടകയ്ക്കും ഇത് ബാധകമാണ്. എന്നാല്‍, 2021 ഓഗസ്റ്റിന് മുൻപുള്ള കരാറുകള്‍ക്കും മറ്റ് ഇടപാടുകള്‍ക്കും ഇവ ബാധകമാകില്ല. സാമ്പത്തിക കൃത്രിമങ്ങളിൽ നിന്ന് വിപണിയെ സംരക്ഷിക്കാനും, റിയല്‍ എസ്റ്റേറ്റ് മേഖലയിലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിൻ്റെ ഭാഗമായിട്ടാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *