Your Image Description Your Image Description

ഏറെ വേദനയുള്ള ഒരു പ്രസവ രീതിയാണ് സിസേറിയൻ. എന്നാൽ ആ വേദനയുടെ ബാക്കി പത്രമെന്ന നിലയിൽ, വനിതാ ഡോക്ടറുടെ അശ്രദ്ധയിൽ തകർന്നത് ഒരു യുവതിയുടെ ജീവിതമാണ്. സ്ത്രീയുടെ വയറ്റിൽ പഞ്ഞിക്കെട്ട് ഉപേക്ഷിച്ചതിനെ തുടർന്ന് വൈദ്യശാസ്ത്രപരമായ അശ്രദ്ധ കാണിച്ചുവെന്നാരോപിച്ച് വനിതാ ഡോക്ടർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെങ്കിലും, ആറു വർഷമായി ആറാത്ത വേദനയിൽ പുളയുകയാണ് സിസേറിയന് വിധേയയായ യുവതി.

വർഷം 2018 ജൂൺ 30 , അന്നാണ് യുവതി സിരോഹി നഴ്സിംഗ് ഹോമിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ഡോ. ശിഖ ജെയിൻ ആണ് ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രിയയ്ക്ക് ശേഷവും തുടർച്ചയായ വയറുവേദന അനുഭവപ്പെട്ട യുവതി, നിരവധി കൺസൾട്ടേഷനുകൾ നടത്തിയിട്ടും കാര്യമുണ്ടായില്ല. ഒടുവിൽ ഒരു ഡോക്ടർ അവർക്ക് വയറ്റിലെ അൾസർ ആണെന്ന് കണ്ടെത്തി.

തുടർന്ന് യുവതിയുടെ നില വഷളാവുകയും, ഒരു മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയും ചെയ്തു. ആ ശാസ്ത്രക്രിയയിലാണ്
നേരത്തെയുള്ള സിസേറിയൻ ശസ്ത്രക്രിയയിൽ സംഭവിച്ച അശ്രദ്ധ കാരണം വയറിനുള്ളിൽ ഒരു പഞ്ഞിക്കെട്ട് അവശേഷിച്ചതാണ് വേദനയ്ക്ക് കാരണമെന്ന് കണ്ടെത്തിയത്.

അതേസമയം, എല്ലാ ആരോപണങ്ങളും നിഷേധിച്ച ഡോക്ടർ, ഇത് യുവതിക്ക് ഡോക്ടറിൽ നിന്നും പണം വാങ്ങാനുള്ള ഒരു മാർഗം മാത്രമാണ് എന്ന് പറഞ്ഞു. നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *