Your Image Description Your Image Description

ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ പ്രതി മൊഹമ്മദ് ഷെരീഫുള്‍ ഇസ്‌ലാം ജാമ്യം തേടി. തനിക്കെതിരേ തെറ്റായ കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് ജാമ്യാപേക്ഷയിലെ പ്രധാന വാദം. വെള്ളിയാഴ്ച സെഷന്‍സ് കോടതിയിലാണ് ഷെരീഫുള്‍ ഇസ്‌ലാം ജാമ്യാപേക്ഷ സമര്‍പിച്ചത്. പ്രഥമ വിവര റിപ്പോര്‍ട്ട് തീര്‍ത്തും തെറ്റാണെന്നും തെറ്റായ കേസാണ് തനിക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ഇസ്‌ലാം ജാമ്യാപേക്ഷയില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്.

അതേസമയം, ഷെരീഫുൾ ഇസ്‌ലാമിനും സെയ്ഫിന്റെ വസതിയിലെ സിസിടിവിയിൽ പതിഞ്ഞയാൾക്കും തമ്മിൽ യാതൊരു മുഖസാദൃശ്യവുമില്ലെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു. ഇതിനെത്തുടർന്ന് പോസെയ്ഫ് അലി ഖാന് നേരെ
നടന്ന ആക്രമണം: ജാമ്യം തേടി പ്രതി കോടതിയിൽ

ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ പ്രതി മൊഹമ്മദ് ഷെരീഫുള്‍ ഇസ്‌ലാം ജാമ്യം തേടി. തനിക്കെതിരേ തെറ്റായ കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് ജാമ്യാപേക്ഷയിലെ പ്രധാന വാദം. വെള്ളിയാഴ്ച സെഷന്‍സ് കോടതിയിലാണ് ഷെരീഫുള്‍ ഇസ്‌ലാം ജാമ്യാപേക്ഷ സമര്‍പിച്ചത്. പ്രഥമ വിവര റിപ്പോര്‍ട്ട് തീര്‍ത്തും തെറ്റാണെന്നും തെറ്റായ കേസാണ് തനിക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ഇസ്‌ലാം ജാമ്യാപേക്ഷയില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്.

അതേസമയം, ഷെരീഫുൾ ഇസ്‌ലാമിനും സെയ്ഫിന്റെ വസതിയിലെ സിസിടിവിയിൽ പതിഞ്ഞയാൾക്കും തമ്മിൽ യാതൊരു മുഖസാദൃശ്യവുമില്ലെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു. ഇതിനെത്തുടർന്ന് പോലീസ് ഫെയ്സ് റെക്ക​ഗ്നിഷൻ ടെസ്റ്റ് നടത്തുകയും സിസിടിവിയിൽ പതിഞ്ഞ മുഖം അറസ്റ്റിലായിരിക്കുന്ന മൊഹമ്മദ് ഷെരീഫുൾ ഇസ്‌ലാമിന്റേതെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ജനുവരി 16-നാണ് സെയ്ഫ് അലി ഖാന് ബാന്ദ്രയിലെ വീട്ടില്‍വെച്ച് കുത്തേല്‍ക്കുന്നത്. ആറ് മുറിവുകളാണ് താരത്തിന്റെ ശരീരത്തിലുണ്ടായിരുന്നത്. കഴുത്തിലുണ്ടായ മുറിവ് ഗുരുതരമായിരുന്നു. ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് നടൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. 19-ാം തീയതി താനെയിലെ ലേബർ ക്യാമ്പ് പരിസരത്തുവെച്ചാണ് പ്രതി ഷെരീഫുൾ പിടിയിലായത്.ലീസ് ഫെയ്സ് റെക്ക​ഗ്നിഷൻ ടെസ്റ്റ് നടത്തുകയും സിസിടിവിയിൽ പതിഞ്ഞ മുഖം അറസ്റ്റിലായിരിക്കുന്ന മൊഹമ്മദ് ഷെരീഫുൾ ഇസ്‌ലാമിന്റേതെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ജനുവരി 16-നാണ് സെയ്ഫ് അലി ഖാന് ബാന്ദ്രയിലെ വീട്ടില്‍വെച്ച് കുത്തേല്‍ക്കുന്നത്. ആറ് മുറിവുകളാണ് താരത്തിന്റെ ശരീരത്തിലുണ്ടായിരുന്നത്. കഴുത്തിലുണ്ടായ മുറിവ് ഗുരുതരമായിരുന്നു. ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് നടൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. 19-ാം തീയതി താനെയിലെ ലേബർ ക്യാമ്പ് പരിസരത്തുവെച്ചാണ് പ്രതി ഷെരീഫുൾ പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *