Your Image Description Your Image Description

വയനാട് : വയനാട്ടില്‍ ആദിവാസി മേഖല കേന്ദ്രീകരിച്ച് സര്‍ക്കാര്‍ അനുമതിയില്ലാതെ മെന്‍സ്ട്രല്‍ ഹെല്‍ത്ത് കിറ്റ് പരീക്ഷണ നീക്കത്തില്‍ അന്വേഷണവുമായി പട്ടികവര്‍ഗ്ഗ വകുപ്പ്. ആരോഗ്യ പരീക്ഷണത്തിനെത്തിയ അമേരിക്ക ആസ്ഥാനമായ ബയോമെഡിക്കല്‍ ഏജന്‍സിയെ കുറിച്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി ഒ ആര്‍ പറഞ്ഞു.

പട്ടികവര്‍ഗ്ഗ വകുപ്പിന്റെ എതിര്‍പ്പ് മറികടന്നാണ് തവിഞ്ഞാല്‍ പഞ്ചായത്തിലെ ഉന്നതിയില്‍ സംഘം എത്തിയത്.അനുമതിയില്ലാതെ ആരോഗ്യപരീക്ഷണം ആദിവാസി മേഖലയില്‍ നടത്തരുതെന്ന് ടിഡിഒ പറഞ്ഞിരുന്നുവെന്ന് മന്ത്രി ഒ ആര്‍ കേളു പറഞ്ഞു. ഈ വിലക്കിനെ മറികടന്നാണ് പരീക്ഷണം നടന്നത്. ഏത് പഠനമാണ് നടത്തുന്നത് എന്നതില്‍ പട്ടികവര്‍ഗ വകുപ്പ് അന്വേഷണം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *