Your Image Description Your Image Description

കല്‍പ്പറ്റ: ഭാര്യയെ ആക്രമിച്ച് ഒളിവില്‍ പോയയാള്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടിയില്‍. ശാരീരികമായും മാനസികമായും ഭാര്യയെ ഉപദ്രവിച്ച കേണിച്ചിറ വാകേരി അക്കരപറമ്പില്‍ വീട്ടില്‍ ഉലഹന്നാന്‍ എന്ന സാബു(57)വിനെയാണ് കഴിഞ്ഞ ദിവസം മലപ്പുറത്തുനിന്ന് വെള്ളമുണ്ട പൊലീസ് പിടികൂടിയത്. 2005-ലാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. കുടുംബ വഴക്കിനെ തുടർന്ന് പ്രതി ഭാര്യയെ ശാരീരികമായി ആക്രമിക്കുകയായിരുന്നു. ഇതേതുടർന്ന് രാത്രയിൽ വീട്ടിൽ ഇയാൾ നിന്ന് ഇറങ്ങി പോയി. ശേഷം സാബു വീട്ടിലേയ്ക്ക് തിരിച്ച് എത്തിയില്ല.

ഭാര്യയുടെ പരാതി പ്രകാരമാണ് സാബുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. വീട്ടിലേയ്ക്ക് മടങ്ങി വരൻ ഇരുന്നപ്പോളാണ് പൊലീസ് കേസെടുത്തത് അറിഞ്ഞ് പ്രതി ഒളിവില്‍ പോയത്. വർഷങ്ങളായി പ്രതിക്കുവേണ്ടിയുള്ള തെരച്ചിലിലായിരുന്നു പൊലീസ്. 20 വർഷക്കാലം പ്രതി എവിടെയായിരുന്നുവെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. വെള്ളമുണ്ട പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ടി.കെ മിനിമോള്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രസാദ്, പ്രതീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മുഹമ്മദ് നിസാര്‍, സച്ചിന്‍ ജോസ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് സാബു പിടിയിലാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *