Your Image Description Your Image Description

കോ​ഴി​ക്കോ​ട്: തി​രു​വ​ന​ന്ത​പു​രം-​കാ​സ​ര്‍​ഗോ​ഡ് വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സി​ന് നേ​രെ ക​ഴി​ഞ്ഞ ദി​വ​സം ക​ല്ലെ​റി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ പി​ടി​യി​ല്‍. ക​ല്ലെ​റി​ഞ്ഞെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ളെ വെ​ള്ള​റ​ക്കാ​ട് വ​ച്ചാ​ണ് റെ​യി​ല്‍​വേ പ്രൊ​ട്ട​ക്ഷ​ന്‍ ഫോ​ഴ്‌​സ് അം​ഗ​ങ്ങ​ള്‍ പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ള്‍ ഹി​ന്ദി സം​സാ​രി​ക്കു​ന്ന​യാ​ളാ​ണെ​ന്നും ച​ന്ദ്രു എ​ന്നാ​ണ് പേ​ര് പ​റ​ഞ്ഞെ​ങ്കി​ലും പ​ര​സ്പ​ര ബ​ന്ധ​മി​ല്ലാ​തെ​യാ​ണ് സം​സാ​രി​ക്കു​ന്ന​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. മാ​ന​സി​ക അ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച ഇ​യാ​ളെ കോ​ഴി​ക്കോ​ട് കു​തി​ര​വ​ട്ട​ത്തെ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെയാണ് തി​ക്കോ​ടി​ക്കും ന​ന്തി ബ​സാ​റി​നും ഇ​ട​യി​ല്‍ വ​ച്ചാ​ണ് ട്രെ​യി​നി​ന് നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *