Your Image Description Your Image Description

ജ്യോതിഷ പ്രകാരം, ‌‌‌‌ശുക്രൻ, സൂര്യൻ, രാഹു, ബുധൻ എന്നിവ മീനം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. മാർച്ച് 29ന് ശനി കുംഭത്തിൽ നിന്ന് മീനം രാശിയിൽ പ്രവേശിക്കും. ഇതോടെ ത്രിഗ്രഹി യോഗം രൂപപ്പെടും. രാഹു, ശുക്രൻ, മീനം എന്നിവയുടെ സംഗ്രഹ ഫലമായാണ് ത്രി​ഗ്രഹി യോ​ഗം രൂപപ്പെടുക.

ത്രിഗ്രഹി യോഗം 12 രാശിക്കാരിലും പലവിധത്തിലുള്ള മാറ്റങ്ങളും കൊണ്ടുവരുമെങ്കിലും ചില രാശിക്കാർക്ക് വലിയ നേട്ടങ്ങളുണ്ടാകും. പ്രധാനമായും മൂന്ന് രാശിക്കാർക്ക് വലിയ ഭാഗ്യം ഉണ്ടാകും. ഏതെല്ലാം രാശിക്കാർക്കാണ് നേട്ടമുണ്ടാകുന്നതെന്ന് നോക്കാം..

ഇടവം: ത്രി​ഗ്രഹി യോ​ഗത്തിലൂടെ ഇടവം രാശിക്കാർക്ക് ഗുണകരമായ പല കാര്യങ്ങളും ജീവിതത്തിൽ സംഭവിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ബിസിനസിൽ നേട്ടങ്ങളുണ്ടാകും. സമ്പാദ്യം വർധിക്കും. നിക്ഷേപം നടത്തുന്നതിന് അനുകൂല സമയമാണ്.

കുംഭം: കുംഭം രാശിക്കാർക്ക് സാമ്പത്തിക സ്ഥിതി മികച്ചതാകും. സാമ്പത്തികമായി വലിയ നേട്ടങ്ങളുണ്ടാകും. ബിസിനസിൽ നേട്ടങ്ങളുണ്ടാകും. നേതൃത്വപരമായ കഴിവുകളിൽ നിങ്ങൾ മുന്നിലെത്തും.

മിഥുനം: ത്രിഗ്രഹി യോഗത്തിലൂടെമിഥുനം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ കൈവരും. കരിയറിൽ ഉയർച്ചയുണ്ടാകും. ബിസിനസിൽ വലിയ ലാഭം നേടാനാകും. സ്വത്ത് വകകൾ വർധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാകും.

Leave a Reply

Your email address will not be published. Required fields are marked *