Your Image Description Your Image Description

പാലക്കാട് : പാലക്കാട് ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഹോമിയോ ഫാര്‍മസിസ്റ്റ് തസ്തികയിലുള്ള ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി വിജയവും സി.സി.പി/എന്‍.സി.പി (ഹോമിയോ) വിജയവും ആണ് യോഗ്യത.

പ്രതിദിനം 780 രൂപയാണ് വേതനം. പ്രായപരിധി: 18-56. യോഗ്യരായവര്‍ക്കായി മാര്‍ച്ച് 27 ന് രാവിലെ 10.30 ന് കല്‍പ്പാത്തിയിലുള്ള ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഹാജരാവണം.

Leave a Reply

Your email address will not be published. Required fields are marked *