മുബാറക് അൽ-കബീർ തുറമുഖ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പൊതുമരാമത്ത് മന്ത്രി ഡോ.നൂറ അൽ മശാൻ ബൗബിയാൻ ദ്വീപിലെ പദ്ധതി സ്ഥലം സന്ദർശിച്ചു. മുബാറക് അൽ-കബീർ തുറമുഖ പദ്ധതി കുവൈത്തിനെ ചരക്ക്, വാണിജ്യ സംരംഭങ്ങളുടെ ആഗോള കേന്ദ്രമാക്കി മാറ്റുന്ന സുപ്രധാന സംരംഭമാണെന്ന് ഡോ.നൂറ അൽ മശാൻ പറഞ്ഞു.
രാജ്യത്തെ ഒരു പ്രാദേശിക വാണിജ്യ, സാമ്പത്തിക കേന്ദ്രമാക്കി മാറ്റുന്നതിനുള്ള കുവൈത്ത് വിഷൻ- 2035 ന്റെ ഒരു പ്രധാന ഭാഗമാണ് ഇതെന്നും ജലം, വൈദ്യുതി, പുനരുപയോഗ ഊർജ്ജം എന്നിവയുടെ ആക്ടിങ് മന്ത്രി കൂടിയായ അൽ മഷാൻ കൂട്ടിചേർത്തു.