Your Image Description Your Image Description

നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടുവെന്ന ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ വെളിപ്പെടുത്തലിന് പിന്നാലെ പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുൻ മന്ത്രി എം എം മണിയെ കോൺ​ഗ്രസ് പ്രവർത്തകരും നേതാക്കളും അധിക്ഷേപിച്ചിരുന്നുവെന്ന് ആരോപിച്ച് ബിനീഷ് കോടിയേരി പ്രതികരിച്ചത് .
ഇന്ന് രാവിലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് ഫേസ്ബുക്കിൽ കുറിച്ച് ഒരു പോസ്റ്റ് കാണുകയുണ്ടായി. ആദ്യം തന്നെ അങ്ങനെയൊരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് അദ്ദേഹത്തെയും ചീഫ് സെക്രട്ടറിയും അഭിനന്ദിക്കുന്നുവെന്നും തൊലി കറുത്തതിൻ്റെ പേരിൽ നമ്മുടെ സമൂഹത്തിൽ ഇപ്പോഴും പലതരത്തിലുള്ള വിവേചനവും നിലനിൽക്കുന്നുണ്ട് എന്ന നഗ്നസത്യം നാം അംഗീകരിക്കണം, അതിനെതിരെയുള്ള ഒരു തുറന്ന ചർച്ചകൾ തുടക്കമാകട്ടെ ഈ ഫേസ്ബുക്ക് പോസ്റ്റുകൾ എന്നാഗ്രഹിക്കുന്നുവെന്നും ബിനീഷ് കുറിച്ചു.
ഇതിന് പിന്നാലെയാണ് എം എം മണിയുടെ കാര്യം പറഞ്ഞത്. തൊലി കറുത്ത പേരിൽ അങ്ങയുടെ അണികളും അങ്ങയുടെ നേതാക്കന്മാരും അധിക്ഷേപിച്ച ഞങ്ങളുടെ ഒരു നേതാവുണ്ട് ഞങ്ങളുടെ മണി ആശാൻ, സി പി എം നേതാവോ പ്രവർത്തകനോ ആണെങ്കിൽ കറുത്തവർ എന്ന് പറഞ്ഞ് ആക്ഷേപിക്കാം, കൊല്ലാം ഒരു പ്രിവിലേജും ഉണ്ടാകില്ല. പക്ഷേ മാറ്റാരെങ്കിലുമാണെങ്കിൽ മാത്രം ഉയർന്നു വരുന്ന ധാർമിക ബോധത്തിന് ഞങ്ങളെ കാണാൻ പറ്റില്ലെന്നും പറ്റാത്തത് കമ്മ്യൂണിസ്റ്റ്‌ വിരോധം അല്ലെങ്കിൽ അരാഷ്ട്രീയതയുടെ മുഖം മൂടി അണിയുന്ന വലതുപക്ഷം ആയതുകൊണ്ടാണെന്നും ബിനീഷ് പറയുന്നുണ്ട്. മാത്രമല്ല, എല്ലാവരെയും ഒരുപോലെ കാണണം എന്നതാണ് കമ്മ്യൂണിസ്റ്റ്‌ ആശയമെന്നും അതിലേക്കാണ് യാത്ര അതിൽ ജാതി മത വർണ്ണ ലിംഗ ഭാഷ വ്യത്യാസങ്ങൾ ഇല്ല, ഒറ്റ പേരെ ഉള്ളു മനുഷ്യർ . അതുകൊണ്ടാണ് ആർക്കെതിരെ ലോകത്ത് അനീതി നടന്നാലും ഞങൾ അതിനോട് പ്രതികരിക്കുന്നതെന്നും ബിനീഷ് കുറിക്കുകയുണ്ടായി..

അതേസമയം, ഏറ്റവും പവർഫുള്ളായ ഫേസ്ബുക്ക് പോസ്റ്റാണ് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പങ്കുവച്ചിരിക്കുന്നതെന്നും സാധാരണ ആരും അതിന് ധൈര്യം കാണിക്കാത്തതാണെന്നും പക്ഷെ ചീഫ് സെക്രട്ടറി ആ ധൈര്യം കാണിച്ചുവെന്നും വിഡി സതീശൻ പറയുന്നുണ്ട് . .

ഇത്രയും ഉന്നതമായ പദവിയിൽ ഇരിക്കുന്ന സീനിയർ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് പോലും അങ്ങനെ എഴുതേണ്ടി വന്നു. കേരളം പുരോഗമനമാണെന്ന് നാം അഭിമാനിക്കുമ്പോഴും ഒരുപാട് പേരുടെ മനസുകളിൽ ഇപ്പോഴും യാഥാസ്ഥിതികമായ ചിന്തയാണെന്നും സതീശൻ കുറ്റപ്പെടുത്തി.

മാത്രമല്ല, കറുപ്പിന് എന്താണ് കുഴപ്പം. എന്റെ അമ്മയുടെ നിറവും കറുപ്പായിരുന്നു. ആ കറുപ്പ് എനിക്ക് കിട്ടാത്തതിലായിരുന്നു കുട്ടിക്കാലത്തെ എന്റെ വിഷമം. കറുപ്പിന് എന്താണ് കുഴപ്പമെന്ന് തിരിച്ച് ചോദിച്ചു എന്നതാണ് ആ പോസ്റ്റിന്റെ പ്രസക്തി. നിറത്തിലൊന്നും ഒരു കാര്യവുമില്ലാത്ത കാലമാണ്. അങ്ങനെ ചിന്തിക്കുന്നത് പോലും പൊളിറ്റിക്കലി ഇൻകറക്ടാണ്. ഇപ്പോഴും ഒരുപാട് യാഥാസ്ഥിതിക ചിന്തകൾ വച്ചുപുലർത്തുന്ന നാടാണ് കേരളമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണിത്. പണ്ട് പബ്ലിക് ടോയ്ലറ്റുകളിൽ എഴുതിയിരുന്ന അശ്ലീലമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ കമന്റുകളായി വരുന്നതെന്നും പ്രതിപക്ഷ നേതാവ് വിമർശിക്കുകയുണ്ടായി.

ഇന്ന് രാവിലെയാണ് നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടുവെന്ന് വെളിപ്പെടുത്തി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻരംഗത്ത് വന്നത് . ചീഫ് സെക്രട്ടറിയായി ചുമതല ഏറ്റെടുത്ത ശേഷം കഴിഞ്ഞ ഏഴ് മാസമായി നിറത്തിന്റെ പേരിൽ ഭർത്താവുമായി താരതമ്യം ചെയ്‌തുള്ള പരാമർശങ്ങൾ കാണാനിടയായെന്നും ഒരു സ്ത്രീ ആയതാണ് ഇതിനെല്ലാം കാരണമെന്നും ശാരദ മുരളീധരൻ തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിൽ കുറിക്കുകയുണ്ടായി . നിരവധി പേരാണ് ഈ പോസ്‌റ്റ് ഷെയർ ചെയ്‌തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *