Your Image Description Your Image Description

വ്രതാനുഷ്ഠാന മാസമായ റമദാനിൽ സൗദി ഒട്ടുക്കും ആഭ്യന്തര മന്ത്രാലയം നടത്തിയ ഫീൽഡ് കാമ്പെയ്‌നുകളിൽ ഒരു ആഴ്ചയ്ക്കുള്ളിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച 25,000 പേർ അറസ്റ്റിലായി. ഇവരുടെ യാത്രാരേഖകൾ ലഭിക്കാൻ നിയമലംഘകരുടെ വിവരങ്ങൾ അതാത് നയതന്ത്ര കാര്യാലയങ്ങളിലേക്കു അറിയിച്ചതായും അധികൃതർ പറഞ്ഞു.

ഏകദേശം 18,000 താമസ നിയമലംഘകരെയും 4,200 അതിർത്തി സുരക്ഷാ നിയമലംഘകരെയും 3,000 തൊഴിൽ നിയമലംഘകരെയും അറസ്റ്റ് ചെയ്തതായി മന്ത്രാലയത്തിന്റെ വിശദീകരണത്തിൽ പറഞ്ഞു.സൗദിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരുടെ ആകെ എണ്ണം 1,553 ആണെന്നും അവരിൽ 28% യെമൻ, 69% എത്യോപ്യൻ, 3% മറ്റ് രാജ്യക്കാരാരുമാണ്. നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചതിന് അറുപത്തിമൂന്ന് പേരെയും അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *