Your Image Description Your Image Description

ഇന്ത്യയിൽ 5ജി സ്മാർട്ട്‌ഫോൺ പുറത്തിറക്കാൻ ഒരുങ്ങി ഐടെൽ.ഈ സ്‍മാർട്ട്‌ഫോണിൽ എഐ അധിഷ്ഠിത സവിശേഷതകളും 120Hz ഡിസ്‌പ്ലേയും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന ഈ ഫോണിന്റെ വില 12,000 രൂപയിൽ താഴെ ആയിരിക്കും എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ഈ ഫോണിൽ പരമാവധി 2.4GHz ക്ലോക്ക് സ്പീഡുള്ള ഒരു ഒക്ടാ കോർ പ്രോസസർ ലഭിക്കും. ആപ്പുകൾ സുഗമമായി പ്രവർത്തിക്കാൻ നിങ്ങൾക്ക് 6 ജിബി റാമും നിങ്ങളുടെ ഫോട്ടോകൾ, വീഡിയോകൾ, ആപ്പുകൾ എന്നിവ ശേഖരിക്കാന്‍ 128 ജിബി സ്റ്റോറേജും ലഭിച്ചേക്കാം.

120Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കും ഫോണിലുള്ളത്. ഇത് പല ബജറ്റ് ഉപകരണങ്ങളിലും കാണപ്പെടുന്ന സ്റ്റാൻഡേർഡ് 60Hz നെ അപേക്ഷിച്ച് കൂടുതൽ സുഗമമായ ദൃശ്യങ്ങൾ നൽകും. ഒന്നിലധികം നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകും. ചില എഐ സവിശേഷതകളും ഫോണിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *