Your Image Description Your Image Description

വെയിലത്ത് പുറത്തിറങ്ങി തിരിച്ച് വീട്ടിലെത്തുമ്പോഴേക്കും അനുഭവപ്പെടുന്ന പ്രധാന പ്രശ്നമാണ് മുഖത്തുണ്ടാകുന്ന കരുവാളിപ്പ്. അമിതമായി വെയിലേക്കുന്നതിനാൽ പലരെയും ഈ പ്രശ്‌നം ബാധിക്കാറുണ്ട്. എന്നാൽ ഈ കരിവാളിപ്പിനെ മാറ്റിയെടുക്കാൻ ശ്രമിക്കാതിരുന്നാൽ അത് ചർമ്മത്തിന്റെ ഭംഗി നഷ്ടപ്പെടാൻ ഇടയാക്കും. ഇതിനായി ബ്യൂട്ടിപാർലറുകളിൽ ഒന്നും പോകേണ്ട കാര്യമില്ല വീട്ടിൽ തന്നെ സുലഭമായി ലഭിക്കുന്ന ചില സാധനങ്ങൾ ഉപയോഗിച്ച് ഈ പ്രശ്‍നങ്ങൾ മാറ്റിയെടുക്കാവുന്നതേയുള്ളു. എന്തൊക്കെയാണ് അവയെന്ന് നോക്കിയാലോ?

1. രണ്ട് ടീസ്പൂൺ മഞ്ഞൾ പൊടി, രണ്ട് ടേബിൾസ്പൂൺ പാൽ , രണ്ട് ടേബിൾസ്പൂൺ കടലമാവ് എന്നിവ എടുത്ത് നന്നായി യോചിപ്പിച്ച ശേഷം മുഖത്തു പുരട്ടുക. 25 മിനിറ്റിനുശേഷം ചെറു ചൂട് വെള്ളത്തിൽ കഴുകി കളയുക.

2. രണ്ടു സ്പൂൺ തൈര്, രണ്ടു സ്പൂൺ തേൻ എന്നിവ എടുത്ത് നന്നായി സംയോജിപ്പിച്ചു മുഖത്തു പുരട്ടുക. മുഖവും ചർമവും വൃത്തിയാക്കാനും സ്വാഭാവിക തിളക്കം ലഭിക്കാനും തൈര് സഹായിക്കുന്നു. മുഖത്തിന് കുളിർമയേകി തളർച്ചയിൽ നിന്ന് മോചനം നൽകാനും മോയിസ്ച്വറൈസ് ചെയ്യാനും ഇതിലൂടെ സാധിക്കുന്നു.

3. ഒരു ടീസ്പൂൺ വീതം ബദാം ഓയിൽ, പാൽ, നാരങ്ങാ നീര് എന്നിവ സമാസമം എടുത്ത് നന്നായി യോജിപ്പിക്കുക. അതിനുശേഷം മുഖം നന്നായി കഴുകി തേച്ചു പിടിപ്പിക്കുക. 25 മിനിറ്റിനു ശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകുക. കരിവാളിപ്പ് മാറി മുഖത്തിന് തിളക്കം ലഭിക്കും.

4. ഗ്രീൻടീ തിളപ്പിച്ച ശേഷം ആറിക്കാൻ വയ്ക്കണം. ഇനി, ഒരു കോട്ടണ്‍ പാഡില്‍ മുക്കി ഇത് മുഖത്ത് അപ്ലൈ ചെയ്യാവുന്നതാണ്. ഏഴെട്ട് മിനുറ്റ് വച്ച ശേഷം വെള്ളം കൊണ്ട് മുഖം കഴുകാം. ഗ്രീൻ ടീ ബാഗ് വെള്ളത്തില്‍ മുക്കിവച്ച ശേഷം മുഖത്ത് വയ്ക്കുകയും ആവാം. വെള്ളത്തില്‍ മുക്കി വയ്ക്കുമ്പോള്‍ ഫ്രിഡ്ജില്‍ വച്ചാല്‍ ഇതിന് തണുപ്പും കിട്ടും.

5. പപ്പായ നന്നായി ഉടച്ചെടുത്ത് ഇതിലേക്ക് അല്‍പം തേൻ ചേര്‍ത്ത് മുഖത്തും കഴുത്തിലും കൈകളിലുമെല്ലാം ഇടാവുന്നതാണ്. ഇത് പതിനഞ്ച് മിനുറ്റിന് ശേഷം കഴുകിക്കളയാം

6. ടേബിള്‍ സ്പൂണ്‍ പാല്‍പ്പൊടി, 3 തുള്ളി ഗ്ലിസറിന്‍, , അല്‍പം നാരങ്ങാ നീര് എന്നിവ കൂട്ടിച്ചേര്‍ത്ത് മരത്തിന്റെ സ്പൂണ്‍ ഉപയോഗിച്ച്‌ നല്ലതുപോലെ മിക്‌സ് ചെയ്യുക. ക്രീം പരുവമാകുമ്പോൾ അഞ്ച് മിനിട്ട് അനക്കാതെ വെയ്ക്കുക. മുഖം നല്ലതു പോലെ വൃത്തിയായി കഴുകുക. അതിനു ശേഷം ഈ ക്രീം രാത്രി മുഖത്ത് പുരട്ടി രാവിലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

Leave a Reply

Your email address will not be published. Required fields are marked *