Your Image Description Your Image Description

നിമിത്ത ശാസ്ത്രത്തിന് വലിയ പ്രാധാന്യമാണ് ഭാരതീയ വിശ്വാസങ്ങളിലുള്ളത്. കാഴ്ച്ചകൾ, പക്ഷികളുടെയും മൃ​ഗങ്ങളുടെയും ശബ്ദം, ശരീരഭാ​ഗങ്ങളുടെ തുടിപ്പ്, ​ഗൗളിയുടെ പതനം തുടങ്ങി പലവിധ ഉപശാഖകളും നിമിത്ത ശാസ്ത്രത്തിനുണ്ട്. ഇതിൽ പ്രധാനമാണ് മനുഷ്യന്റെ ശരീര ഭാ​ഗങ്ങളുടെ തുടിപ്പ്. ഇതിൽ തന്നെ കണ്ണിന്റെ തുടിപ്പ് ചില കാര്യങ്ങളുടെ സൂചനയാണ് എന്നാണ് വിശ്വാസം. സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് കണ്ണിന്റെ തുടിപ്പ് പ്രദാനം ചെയ്യുകയെന്ന് പറയപ്പെടുന്നു.

പല കാര്യങ്ങളും സംഭവിക്കുന്നതിന് മുമ്പ് മനുഷ്യ ശരീരത്തിൽ ഓരോ അവയവങ്ങളും സൂചനകൾ നൽകുമെന്നാണ് നിമിത്ത ശാസ്ത്രത്തിന്റെ വിശ്വാസം. നിമിത്ത ശാസ്ത്രത്തിൽ ഏറ്റവും പ്രാധാന്യം നൽകുന്ന അവയവങ്ങളിലൊന്ന് കണ്ണാണ്. വലത്തായാലും ഇടത്തായാലും ഓരോ അവയവത്തിനും പ്രത്യേകം ഫലങ്ങളുമുണ്ട്. പുരുഷന്മാർക്ക് വലത് വശവും സ്ത്രീകൾക്ക് ഇടത് വശവും സംഭവിക്കുന്ന കാര്യങ്ങൾ പൊതുവേ നല്ലതാണ്. അതേസമയം പുരുഷന്മാർക്ക് ഇടത് വശവും സ്ത്രീകൾക്ക് വലത് വശവും സംഭവിക്കുന്ന മാറ്റങ്ങൾ ചില കാര്യങ്ങൾ ദോഷങ്ങൾ സംഭവിക്കുമെന്നാണ് പറയുന്നത്.

നിമിത്ത ശാസ്ത്രത്തിൽ പറയുന്ന കണ്ണിന്റെ ചില ലക്ഷണങ്ങൾ പങ്കുവയ്ക്കുന്നു

മനുഷ്യശരീരത്തിൽ ഏറ്റവും പ്രധാനമായ കണ്ണുകൾ എല്ലാവർക്കും കാരണമൊന്നുമില്ലെങ്കിലും തുടിക്കുകയും വെട്ടുകയോ ഒക്കെ ചെയ്യാറുണ്ട്. ഇടത്തെ കണ്ണും വലത്തേ കണ്ണും തുടിക്കുന്നതും വെട്ടുന്നതും ഓരോ ഫലങ്ങളാണ് നിമിത്തശാസ്ത്രത്തിൽ പറയുന്നത്.
നിമിത്ത ശാസ്ത്രപ്രകാരം സ്ത്രീകൾക്ക് ഇടത് വശത്തേ കണ്ണ് തുടിച്ചാൽ പ്രിയതമന്റെ/ ജീവിത പങ്കാളി/ ഭാവി പങ്കാളിയുടെ സമാഗമം ആണ് ഫലം. ഇതോടൊപ്പം ഇടത്തേ കവിൾ തുടിച്ചാൽ പുരുഷബന്ധം തന്നെ സാധ്യമാകുമത്രേ.
പുരുഷന്മാരുടെ വലത് വശത്തെ കണ്ണ് തുടിക്കുകയാണെങ്കിൽ പ്രിയതമയെ/ ജീവിത പങ്കാളി/ ഭാവി പങ്കാളിയുടെ സമാഗമം ആണ് പ്രവചിക്കുന്നത്. ഇതോടൊപ്പം വലതു കവിൾ തുടിച്ചാൽ സ്ത്രീബന്ധം സാധ്യമാകുമെന്നും പറയുന്നു.
സ്ത്രീകൾക്ക് ഇടതുകണ്ണ് തുടിക്കുന്നത് ഗുണഫലങ്ങളാണ് ഭാവിലുണ്ടാകുന്നത്. വലതുകണ്ണ് തുടിക്കുന്നത് അശുഭകാര്യങ്ങൾ സംഭവിക്കാൻ പോകുന്നുവെന്നാണ് സൂചന.
പുരുഷൻമാർക്ക് വലതുകണ്ണ് തുടിക്കുന്നത് ഗുണകരമായ കാര്യങ്ങൾ ഉടൻ സംഭവിക്കുമെന്നാണ്. ഇടതുകണ്ണ് തുടിക്കുന്നത് അശുഭ കാര്യങ്ങൾ സംഭവിക്കാമെന്നാണ്.
സ്ത്രീകൾക്ക് ഇടം കണ്ണ് തുടിച്ചാൽ, ഭാവി ജീവിതത്തിൽ സന്തോഷവും ഐശ്വര്യയും ശാന്തിയും വരുന്നുവെന്നാണ്. അപ്രതീക്ഷിതമായ ഭാഗ്യങ്ങൾ വരുന്നുവെന്നും ഇത് അർത്ഥമാക്കുന്നു.
പുരുഷന്മാരുടെ വലം കണ്ണ് തുടിച്ചാൽ, ദീർഘ നാളായി ആഗ്രഹിക്കുന്ന കാര്യം ഉടൻ സംഭവിക്കുന്നുവെന്നതിന്റെ ശുഭസൂചനയാണിത്. ഭാവി എന്നത് നല്ല കാലം വരാൻ പോകുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
സ്ത്രീകൾക്ക് വലത് വശത്തെ കണ്ണ് തുടിക്കുന്നത് ഭാവിയിലെ ശാരീരിക അസ്വാസ്ഥ്യത്തെയും രോഗങ്ങളെയും സൂചിപ്പിക്കുന്നു.
പുരുഷന്മാർക്ക് ഇടത് വശത്തെ കണ്ണ് തുടിക്കുകയാണെങ്കിൽ ദോഷകരമാണ്. ഭാവിയിൽ ആപത്തുകൾ, പ്രശ്‌നങ്ങൾ എന്നിവ സംഭവിക്കാനിടയുണ്ട് .
ഇതുകൂടാതെ സ്ത്രീകളുടെ കണ്ണുകളെ സംബന്ധിച്ച് ലക്ഷണ ശാസ്ത്രത്തിൽ പല സൂചനകളും പറയുന്നുണ്ട്. ഉദാഹരണത്തിന് സ്വഭാവികമായ കറുത്ത കണ്ണുകളും വെളുത്ത പടങ്ങളും ചുറ്റിനും (കണ്ണിന്) മഷിയെഴുതിയപോലെയുള്ള കണ്ണുകളുള്ള സ്ത്രീകൾ അവർക്കും കുടുംബത്തിനും ഭാഗ്യം കൊണ്ടുവരുമെന്നാണ് പറയുന്നത്. ഇവർ ജനിച്ചയിടവും ചെന്നുകയറുന്ന ഇടങ്ങളും ഐശ്വര്യവും സമ്പത്തും കളിയാടും. ഇവർക്ക് വന്നുചേരുന്നതെല്ലാം ശുഭകരമായ കാര്യങ്ങളായിരിക്കുമെന്നും പറയുന്നു. ഇത്തരത്തിൽ ലക്ഷണ ശാസ്ത്രത്തിൽ കണ്ണുകളെ സംബന്ധിച്ച് ഒട്ടേറെ കാര്യങ്ങൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *