Your Image Description Your Image Description

മദീനയിലെ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ സ്റ്റേഷൻ റമസാനിലെ അവസാന പത്ത് ദിവസങ്ങളിൽ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. യാത്രക്കാരെ സ്വീകരിക്കുന്നതിന് രണ്ട് അധിക വിശ്രമമുറികൾ അനുവദിച്ചതിന് പുറമെ സ്റ്റേഷൻ ഗേറ്റുകളുടെ എണ്ണം 8ൽ നിന്ന് 24 ആക്കി ഉയർത്തി. ഇത് യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും അവരുടെ സഞ്ചാരം സുഗമമാക്കുന്നതിനും സഹായിക്കും.

മൊബിലിറ്റി ഫ്ലെക്സിബിലിറ്റി വർധിപ്പിക്കുന്നതിനും അതിഥികൾക്ക് സംയോജിത സേവനങ്ങൾ നൽകുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രായമായവർക്കും വൈകല്യമുള്ളവർക്കും സൗകര്യമൊരുക്കുന്നതിനായി സ്റ്റേഷനും പ്രവാചക പള്ളിക്കും ഇടയിൽ സൗജന്യ ഗതാഗത സേവനങ്ങളും നൽകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *