ഒമാനിൽ വ്യാജ സൈറ്റുകള്‍ നിര്‍മിച്ച് തട്ടിപ്പ് നടത്തിയ രണ്ട് വിദേശികൾ അറസ്റ്റിൽ.അറബ് രാജ്യക്കാരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു.
വ്യാജ വെബ്‌സൈറ്റുകളെ കുറിച്ച് പബ്ലിക് പ്രൊസിക്യൂഷനും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിവിധ സര്‍ക്കാര്‍ വെബ്‌സൈറ്റുകളുടെ രൂപത്തിലുള്ള വ്യാജ പോര്‍ട്ടലുകള്‍ നിര്‍മിച്ച് ആളുകളുടെ ബാങ്ക് വിവരങ്ങള്‍ ശേഖരിക്കുകയും അതുവഴി പണം അപഹരിക്കുകയും ചെയ്യുന്നതായി പബ്ലിക് പ്രൊസിക്യൂഷന്‍ മുന്നറിയിപ്പില്‍ പറയുന്നു.
ഔദ്യോഗിക വെബ്‌സൈറ്റിനോട് സാമ്യമുള്ള പേരില്‍ വെബ്‌സൈറ്റ് നിര്‍മിക്കുകയും പെയ്മന്റുകളും, ഫീസ് അടവുകളും നടത്താന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് തട്ടിപ്പ് സംഘത്തിന്റെ പുതിയ രീതി. വെബ്‌സൈറ്റുകള്‍ വഴിയോ സാമൂഹിക മാധ്യമങ്ങള്‍ വഴിയോ ബാങ്ക് വിവരങ്ങളോ മറ്റോ കൈമാറതരുതെന്നും പബ്ലിക് പ്രൊസിക്യൂഷന്‍ അറിയിച്ചു.