അച്ചൻകോവിൽ റെയ്ഞ്ചിൽ വനത്തിനു തീയിട്ട കേസിലെ പ്രതി അറസ്റ്റിൽ. അച്ചൻകോവിൽ ഗിരിജൻനഗറിൽ സുകുവാണ് അറസ്റ്റിലായത്. കഴിഞ്ഞയാഴ്ച ചുട്ടിപ്പാറ ഭാഗത്തെ വനമേഖലയിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ടു ഹെക്ടറോളം ഭാഗം നശിച്ചിരുന്നു.
തുടർന്ന് അച്ചൻകോവിൽ റെയ്ഞ്ച് ഓഫീസർ വി. വിപിൻചന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയാണ് പ്രതിയിലേക്കെത്തിയത്.