Your Image Description Your Image Description
Your Image Alt Text

കൊച്ചി: കോളജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സിന്തറ്റിക് ലഹരി മരുന്ന് ഉള്‍പ്പെടെ എത്തിച്ചു വില്‍പന നടത്തിവരികയായിരുന്ന വ്ലോഗര്‍ പിടിയില്‍. എറണാകുളം കാലടിയിലാണ് സംഭവം.

കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണ(28)യെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാളില്‍ നിന്നും 2.78 ഗ്രാം എം.ഡി.എം.എയും 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കാലടി എക്സൈസ് ഇൻസ്പെക്ടര്‍ സിജോ വര്‍ഗീസും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

എക്സൈസ് ഇൻസ്പെക്ടര്‍ക്കു പുറമെ കൂടാതെ പ്രിവന്റീവ് ഓഫിസര്‍ ടി.വി ജോണ്‍സൻ, സിവില്‍ എക്സൈസ് ഓഫിസര്‍ രജിത്ത് ആര്‍ നായര്‍, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ തസിയ കെ.എം, സജീഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *