Your Image Description Your Image Description

യുഎഇയിൽ നിയമവിധേയമല്ലാതെ സകാത്ത് ഫണ്ടുകൾ നൽകുന്നതും കൈപ്പറ്റുന്നതും കുറ്റകരമാണെന്ന് ഇസ്‌ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ്‌സ്, സകാത്ത് എന്നിവയുടെ ജനറൽ അതോറിറ്റി ചെയർമാൻ ഡോ. ഉമർ ഹബ്തൂർ അൽ ദാരി പറഞ്ഞു.

സകാത്ത് ശേഖരണം, വിതരണം, നിയന്ത്രണം എന്നിവയ്ക്കായുള്ള പുതുക്കിയ നിയമം ഫെഡറൽ നാഷണൽ കൗൺസിൽ പാസാക്കി. സകാത്ത് ആവശ്യക്കാരിലേക്ക് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിനായാണ് നിയമത്തിൽ ഭേദഗതിവരുത്തിയത്. നിയമലംഘനങ്ങൾക്ക് 10 ലക്ഷം ദിർഹം (2.35 കോടി രൂപ) പിഴയും തടവുമാണ് ശിക്ഷ.

Leave a Reply

Your email address will not be published. Required fields are marked *