Your Image Description Your Image Description

പെരുന്നാൾ അവധിയടുത്തതോടെ വിമാനത്താവളങ്ങളിൽ ഇനി തിരക്കേറുമെന്ന് റിപ്പോർട്ട്. വാരാന്ത്യം ദുബായ് വിമാനത്താവളത്തിലേക്ക് വരുകയും പോവുകയുംചെയ്യുന്ന യാത്രക്കാരുടെ എണ്ണത്തിൽ വൻവർധനവുണ്ടാകുമെന്ന് എമിറേറ്റ്‌സ് എയർലൈൻ വക്താവ് അറിയിച്ചു. ഈ കാലയളവിൽ ടെർമിനൽ മൂന്നിന്റെ പ്രവേശന കവാടങ്ങളിൽ ഗതാഗതകുരുക്ക് പ്രതീക്ഷിക്കണമെന്നും കാലതാമസം ഒഴിവാക്കാൻ യാത്രക്കാർ മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തണമെന്നും അധികൃതർ അഭ്യർഥിച്ചു.

ഈ മാസം 28, 29 തീയതികളിലും ഏപ്രിൽ അഞ്ച്, ആറ്്‌ തീയതികളിലുമായിരിക്കും തിരക്കേറുക. ഏകദേശം 80,000-ത്തിലേറെ പ്രതിദിനയാത്രക്കാരെ ഇക്കാലയളവിൽ പ്രതീക്ഷിക്കുന്നുണ്ട്. യാത്രയ്ക്ക് മൂന്ന് മണിക്കൂർ മുൻപ് വിമാനത്താവളത്തിലെത്തണം. ബോർഡിങ് സമയം ശ്രദ്ധിക്കുകയുംവേണം. യാത്രാത്തലേന്ന് രാത്രിതന്നെ വിമാനത്താവളത്തിൽ ലഗേജ് എത്തിക്കാനും സൗകര്യമുണ്ട്. പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് (യുഎസിലേക്ക് പറക്കുന്നവർക്ക് 12 മണിക്കൂർ മുൻപ്) ചെക്ക് ഇൻ ചെയ്യാനുമാവും. ശേഷം മറ്റ് കാലതാമസമില്ലാതെ ഇമിഗ്രേഷൻ ഉൾപ്പെടെയുള്ള മറ്റ് യാത്രാനടപടികൾ നിർവഹിക്കാം. എമിറേറ്റ്‌സ് വെബ്‌സൈറ്റ്, ആപ്പ്, സിറ്റി ചെക്ക്-ഇൻ, കിയോസ്കുകൾ, മൊബൈൽ പോർട്ടുകൾ, ഹോം ചെക്ക്-ഇൻ സേവനങ്ങളെല്ലാം യാത്രക്കാർക്ക് പ്രയോജനപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *