Your Image Description Your Image Description

തിരുവനന്തപുരത്തെ റോഡുകളുടെ അടുത്തഘട്ട വികസനം ഉടൻ നടപ്പാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. ബേക്കറി-വഴുതക്കാട്-പൂജപ്പുര റോഡ് കിഫ്ബി ഫണ്ടുപയോഗിച്ച് വികസിപ്പിക്കും. രണ്ടു ഘട്ടങ്ങളിലായാവും ഇത് നടപ്പാക്കുക.

ജഗതി-ഡിപിഐ ജങ്‌ഷനുകളുടെ വികസനവും ജഗതി പാലംവരെയുള്ള റോഡ് വികസനവുമാണ് ആദ്യഘട്ടം. ജഗതി പാലംമുതൽ പൂജപ്പുര ജങ്‌ഷൻ വരെയും ഡിപിഐ ജങ്‌ഷൻ മുതൽ വിമെൻസ് കോളേജ് ജങ്‌ഷൻവരെയുമാണ് രണ്ടാംഘട്ടമായി വികസിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.

ആദ്യഘട്ടത്തിൽ വഴുതക്കാട് പോലീസ് ക്വാർട്ടേഴ്‌സ് മുതൽ ജഗതി പാലംവരെ 675 മീറ്ററും ജഗതിമുതൽ വിമെൻസ് കോളേജ് റോഡ് 140 മീറ്ററും ഡിപിഐ-മേട്ടുക്കട 60 മീറ്ററും ജഗതി-മേട്ടുക്കട 75 മീറ്ററും ജഗതി-ഇടപ്പഴഞ്ഞി 175 മീറ്ററുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *