Your Image Description Your Image Description

ഇന്ത്യക്കാരിയായ വനിതാ ഡോക്ടറുടെ ക്രെഡിറ്റ് കാർഡ് ഹാക്ക് ചെയ്ത് നടത്തിയ തട്ടിപ്പിൽ നഷ്ടമായത് 1,20,000 ദിർഹം ( ഏകദേശം 28,47,600 രൂപ). ഡോക്ടർ രോഗിക്ക് ശസ്ത്രക്രിയ നടത്തുന്നതിനിടെയായിരുന്നു സംഭവം. ക്രെഡിറ്റ് കാർഡ് ഹാക്ക് ചെയ്ത് നടത്തിയ 14 അനധികൃത ഇടപാടുകളിലൂടെയാണ് തുക നഷ്ടമായത്. ഒരു രാജ്യാന്തര ബാങ്കിന്‍റെ ക്രെഡിറ്റ് കാർഡാണ് ഇവർ ഉപയോഗിച്ചിരുന്നത്.

ക്രെഡിറ്റ് കാർഡ് എപ്പോഴും താൻ കൈവശം വയ്ക്കാറുണ്ടെന്നും ഒരിക്കലും ഒരു സംവിധാനത്തിലും റജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഡോക്ടർ പറഞ്ഞു. എന്നാൽ ദുബായ് മാളിലെ പ്രധാന ഇലക്ട്രോണിക്സ് ഷോപ്പുകൾ, ഷാർജയിലെ സ്റ്റോറുകൾ എന്നിവിടങ്ങളിൽ ഒന്നിലേറെ ഇടപാടുകൾ നടന്നുവെന്നും അവയിൽ പലതും 10,000 ദിർഹത്തിൽ കൂടുതൽ തുകയുടേതായിരുന്നുവെന്നും അവർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *