Your Image Description Your Image Description

റമസാനിൽ പ്രവാചകപ്പള്ളിയിലേക്ക് (മസ്ജിദുന്നബവി) വിശ്വാസികളുടെ ഒഴുക്ക് തുടരുന്നു. റമസാനിലെ ആദ്യ 15 ദിവസത്തിനിടെ 1.4 കോടി പേർ മസ്ജിദുന്നബവിയിലെത്തി പ്രാർഥന നിർവഹിച്ചു. പ്രവാചകന്റെ കബറിടം സ്ഥിതിചെയ്യുന്ന റൗദാ ശരീഫ് സന്ദർശിക്കാൻ 3.79 ലക്ഷം പേർക്ക് അനുമതി നൽകി.

പ്രത്യേക അനുമതിയെടുത്തവർക്ക് മാത്രമാണ് റൗദാ ശരീഫിലേക്ക് പ്രവേശനം. പള്ളിയിലെത്തിയ സന്ദർശകർക്കായി 45 ലക്ഷം ഇഫ്താർ പാക്കറ്റുകളും 3650 ടൺ സംസം വെള്ളവും വിതരണം ചെയ്തതായി ഹറം കാര്യ അതോറിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *