Your Image Description Your Image Description
Your Image Alt Text

ഇന്ത്യയിലെ മറ്റേതൊരു ഉത്സവത്തെയും പോലെ, ക്രിസ്തുമസ് സമയത്തെ അലങ്കാരങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് വിളക്കുകൾ. ഒരു പുതിയ രാജാവിന്റെ ജനനത്തെ സൂചിപ്പിക്കുകയും മൂന്ന് ജ്ഞാനികളെ യേശു ജനിച്ച പുൽത്തൊട്ടിയിലേക്ക് നയിക്കുകയും ചെയ്ത ബെത്‌ലഹേമിലെ നക്ഷത്രത്തെ പ്രതീകപ്പെടുത്താൻ ഈ നക്ഷത്രം ഉപയോഗിക്കുന്നു. നാട്ടിലെ എല്ലാ ഭവനങ്ങളിലും നക്ഷത്രങ്ങള്‍ തൂക്കുന്നത് ഒരു പതിവു തന്നെയാണ്,

ക്രിസ്മസ് ട്രീകൾ വിളക്കുകൾ, വെള്ളി മണികൾ, ക്രിസ്മസ് റീത്തുകൾ തുടങ്ങി വിപണിയിൽ ലഭ്യമായ എല്ലാ അലങ്കാരങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു

ഡിസംബര്‍ ആദ്യത്തില്‍ തന്നെ ക്രിസ്തുമസിനുള്ള ഒരുക്കം തുടങ്ങും. ക്രിസ്മസ് ആഘോഷങ്ങളില്‍ ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത ഘടകമാണ് സാന്താക്ലോസ് അപ്പൂപ്പന്‍. ശൈത്യകാല മാനുകള്‍ വലിക്കുന്ന വണ്ടിയില്‍ ഓരോ വീടിന്റേയും ചിമ്മിനികളിലൂടെ അകത്തെത്തുന്ന സാന്റാ ആരും കാണാതെ സമ്മാനങ്ങള്‍ നല്‍കി തിരിച്ചു പോകുന്നു എന്നാണ് ഐതിഹ്യം.

ക്രിസ്തുമസ് ആഘോഷത്തിന് ഒഴിച്ചുകൂടാൻ പറ്റാത്ത മറ്റൊരു ഘടകമാണ് ക്രിസ്തുമസ് മരം. ക്രിസ്തുമസിന്റെ ഈ സാർവദേശീയ പ്രതീകം ജർമ്മൻ പാരമ്പര്യത്തിൽ നിന്നുള്ളതാണ്. സ്വര്‍ഗ്ഗ രാജ്യത്ത് വിലക്കുപ്പെട്ട മരത്തിന്റെ പ്രതിരൂപമാണ് ക്രിസ്മസ് ട്രീ എന്നാണ് ഐതിഹ്യം.നക്ഷത്രവിളക്കുകളും, പുൽക്കൂടും ഒഴിച്ച്കൂടാനാകാത്ത ഒരു ഘടകമാണ്. യേശുവിന്റെ ജനനമറിഞ്ഞ് ബത്‌ലഹേമിലേക്ക് യാത്ര തിരിച്ച ജ്ഞാനികള്‍ക്ക് വഴികാട്ടിയായ നക്ഷത്രത്തേയാണ് നക്ഷത്രവിളക്കുകള്‍ തൂക്കി അനുസ്മരിക്കുന്നത്. ബത്‌ലഹേമിലെ പുല്‍ക്കൂട്ടിലാണ് ഉണ്ണിയേശു പിറന്നത്. ഈ വിശ്വാസത്തെ പിന്‍പറ്റിയാണ് ക്രിസ്മസിന് പുല്‍ക്കൂടൊരുക്കാന്‍ തുടങ്ങിയത്.

 

Leave a Reply

Your email address will not be published. Required fields are marked *