സൗദിയിൽ നാളെ മുതൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ച വരെ ഇടിയോടു കൂടിയ മഴ പെയ്യും. കനത്ത പൊടിക്കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യത. ദേശീയ കാലാവസ്ഥാ വകുപ്പിന്റേതാണ് മുന്നറിയിപ്പ്. കാറ്റിന്റെ വേഗം മണിക്കൂറിൽ 60 കിലോമീറ്റർ ആയിരിക്കും.
മക്ക നഗരം, ജിദ്ദ, റാബിഗ്, അൽ ജുമൂം, അൽ കാമിൽ, ബഹ്ര, അൽ ലെയ്ത്, ഖുൻഫുദ, തായിഫ്, അദം, മയ്സൻ, അൽ അർദിയാത്, അൽമോയ, അൽ ഖുർമ, റനിയ, തുർബ എന്നീ പ്രവിശ്യകളിലെല്ലാം മഴയ്ക്കും വെള്ളപ്പൊക്കത്തിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. റിയാദിലെ ഖ്വാസിം, ഹെയ്ൽ, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി, അൽ ജൗഫ്, അൽ ബഹ, ജസാൻ എന്നിവിടങ്ങളിൽ പൊടിക്കാറ്റും മഴയും കനക്കും.