Your Image Description Your Image Description

സൗദിയിൽ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 50% ഇളവ് ലഭിക്കുന്നതിനുള്ള ആനുകൂല്യം ഏപ്രിൽ 18 ന് അവസാനിക്കുമെന്ന് സൗദി ഗതാഗതവകുപ്പ്. നിശ്ചിത കാലയളവ് അവസാനിക്കുന്നതിനു മുൻപായി ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് സൗദി മുറൂർ അറിയിച്ചു. ഈ കാലയളവ് കഴിഞ്ഞാൽ മുഴുവൻ പിഴ തുകയും ഒടുക്കേണ്ടി വരുന്നതാണ്.

ഇക്കാലയളവിൽ നിയമലംഘന പിഴകൾ ഒന്നിച്ചോ പ്രത്യേകമായോ അടച്ചുതീർക്കാനാവുന്നതും തിരഞ്ഞെടുക്കാൻ അവസരമുണ്ട്. കഴിഞ്ഞ വർഷം ഏപ്രിൽ 18 ന് മുൻപ് വരെ ലഭിച്ച പിഴകൾക്കാണ് ഇളവ് നൽകിയിട്ടുള്ളത് എന്നാൽ 4 ഇനം നിയമലംഘനങ്ങൾക്ക് പിഴ ഇളവ് ലഭ്യമാകില്ലെന്നും മൂറൂർ വ്യക്തമാക്കുന്നു.

ഡ്രിഫ്റ്റിങ്, ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നത്, 120 കിലോമീറ്റർ വേഗപരിധി നിയന്ത്രണമുള്ള റോഡുകളിൽ പരിധി കടന്ന് 50 കി.മീ.അമിത വേഗത, 140 കി.മീ.വേഗപരിധിയുളളയിടത്ത് 30 കി.മീ. അമിത വേഗത എന്നിവയക്ക് 50% ഇളവ് ലഭിക്കുകയില്ല.

Leave a Reply

Your email address will not be published. Required fields are marked *