Your Image Description Your Image Description

ചേര്‍ത്തല: അയല്‍വാസിയായ നാലുവയസുകാരിയെ മൂന്നു വര്‍ഷക്കാലം ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 110വര്‍ഷം തടവും ആറുലക്ഷം പിഴയും വിധിച്ചു. മാരാരിക്കുളം തെക്ക് പൊള്ളേത്തൈ ആച്ചമത്ത് വെളിവീട്ടില്‍ രമണനെയാണ് (62) ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി (പോക്‌സോ) വിവിധ വകുപ്പുകളിലായി 110 വര്‍ഷം തടവ് ശിക്ഷിയ്ക്ക് വിധിച്ചത്. പിഴയടക്കാത്തപക്ഷം മൂന്നുവര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

2019ല്‍ തുടങ്ങിയ പീഡനം പുറത്തറിഞ്ഞ് 2021ലാണ് മണ്ണഞ്ചേരി പോലീസ് കേസെടുക്കുന്നത്. പ്രതിയുടെ വീട്ടില്‍ ടിവി കാണുന്നതിനും മറ്റും ചെല്ലുന്ന സമയത്ത് പല ദിവസങ്ങളിലായി പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ബലാത്സംഗം ചെയ്യുകയുമുണ്ടായി. ആരോടെങ്കിലും പറഞ്ഞാല്‍ കുട്ടിയെ പോലീസ് പിടിക്കുമെന്നായിരുന്നു ഭീഷണിപ്പെടുത്തിയിരുന്നത്. മറ്റൊരു ദിവസം വീടിനടുത്തുള്ള പ്രവര്‍ത്തനം ആരംഭിക്കാത്ത ഡേ കെയറിൽ വെച്ച് കുട്ടിക്കുനേരേ നടന്ന ലൈംഗികാതിക്രമം ഉണ്ടാവുകയും കുട്ടിയ്ക്ക് മുറിവേല്‍ക്കാനിടയാവുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പെട്ട കുട്ടിയുടെ അമ്മുമ്മയാണ് വിവരങ്ങള്‍ ചോദിക്കുകയും അമ്മയെയും അറിയിച്ച് പോലീസിലും ചൈല്‍ഡ് ലൈനിലും വിവരം കൈമാറുകയും ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *