Your Image Description Your Image Description
Your Image Alt Text

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ചുകൊന്നു. മുർഷിദാബാദിലെ പാർട്ടി ജനറൽ സെക്രട്ടറി സത്യൻ ചൗധരിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ബഹറാംപൂരിലായിരുന്നു സംഭവം. ബൈക്കിലെത്തിയ അജ്ഞാത സംഘം ക്ലോസ് റേഞ്ചിൽ വെടിവെക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും എത്തിയപ്പോഴേക്കും മരിച്ചിരുന്നു.

മുമ്പ് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ അടുപ്പക്കാരനായ സത്യൻ ചൗധരി പിന്നീട് തൃണമൂൽ കോ​ൺഗ്രസിൽ ചേരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *