Your Image Description Your Image Description
Your Image Alt Text

സൗ​ദി​യി​ൽ 4000ത്തി​ല​ധി​കം പ്ര​തി​ഭ​ക​ൾ​ക്ക്​ ച​ല​ച്ചി​ത്ര നി​ർ​മാ​ണ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്നു. സി​നി​മ വ്യ​വ​സാ​യ​ത്തി​ൽ താ​ൽ​പ​ര്യ​മു​ള്ള​വ​രും തു​ട​ക്ക​ക്കാ​ർ​ക്കും പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്കും പ​രി​ശീ​ല​നം ന​ൽ​കാ​നു​ള്ള ‘ഫി​ലിം മേ​ക്കേ​ഴ്‌​സ്’ പ്രോ​ഗ്രാ​മു​ക​ൾ സൗ​ദി ഫി​ലിം ക​മീ​ഷ​നാ​ണ്​ ആ​രം​ഭി​ക്കു​ന്ന​ത്. സി​നി​മ നി​ർ​മാ​ണ​ത്തി​ൽ സൗ​ദി​യി​ലെ പ്ര​തി​ഭ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള നാ​ലാം പ​തി​പ്പാ​ണി​ത്.സി​നി​മ നി​ർ​മാ​ണ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കാ​നും സൗ​ദി​യി​ലെ 13 മേ​ഖ​ല​ക​ളി​ൽ 150 പ​രി​ശീ​ല​ന ശി​ൽ​പ​ശാ​ല​ക​ൾ ന​ട​പ്പാ​ക്കാ​നു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

നി​ല​വി​ലെ പ​തി​പ്പി​ൽ ‘പ്ര​തി​ഭ വി​ക​സ​ന​ത്തി​ന്’ ര​ണ്ട് പ്രോ​ഗ്രാ​മു​ക​ൾ അ​തോ​റി​റ്റി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നി​ര​വ​ധി അ​ന്ത​ർ​ദേ​ശീ​യ-​പ്രാ​ദേ​ശി​ക സ്ഥാ​പ​ന​ങ്ങ​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, ച​ല​ച്ചി​ത്ര നി​ർ​മാ​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​രി​ശീ​ല​നം ന​ൽ​കി പ്രാ​ദേ​ശി​ക പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താ​നും പി​ന്തു​ണ​ക്കാ​നും അ​വ​രെ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​നും ഇ​തി​ലൂ​ടെ ശ്ര​മി​ക്കും. സി​നി​മ പ്ര​ഫ​ഷ​ന​ലു​ക​ളും പ്രാ​ക്​​ടീ​ഷ​ന​ർ​മാ​രും ഉ​ൾ​പ്പെ​ടെ 50 ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ്ര​ഫ​ഷ​ന​ൽ ഫീ​ൽ​ഡ് പ​രി​ശീ​ല​ന അ​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന ‘കേ​ഡ​ർ പ്രോ​ഗ്രാ​മി​ന്റെ’ ആ​ദ്യ പ​തി​പ്പ് അ​വ​ത​രി​പ്പി​ക്കാ​ൻ അ​തോ​റി​റ്റി ഉ​ദ്ദേ​ശി​ക്കു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *