Your Image Description Your Image Description

റമദാനിൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നാണ് മക്ക. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനങ്ങളാണ് മക്കയിലെ മസ്ജിദുൽ ഹറമിലും പരിസരങ്ങളിലും ഒരുക്കിയിട്ടുള്ളത്. 200 ലധികം സ്മാർട്ട് വാൾ സ്ക്രീനുകൾ മക്കയിലേക്ക് കമാന്റെ ആൻഡ് കൺട്രോൾ സെൻററിൽ ഇതിനായി ഒരുക്കിയിട്ടുണ്ട്.

മക്കയിലേക്കുള്ള 11 പ്രവേശന കവാടം മുതൽ നിരീക്ഷമ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടം മുതൽ ഹറം പള്ളിയുടെ മുഴുവൻ നിലകളും ഉൾഭാഗവും, മുറ്റങ്ങളും ഹറമിലേക്കുള്ള പ്രധാന തെരുവുകളും പൊതു ഗതാഗത സ്റ്റേഷനുകളും, ഗതാഗത സംവിധാനവും വരെ മുഴുസമയവും ക്യാമറ നിരീക്ഷണത്തിലാണ്. മസ്ജിദുല്‍ ഹറാമിലേക്കും തിരിച്ചുമുള്ള വിശ്വാസികളുടെ പോക്കുവരവുകൾ മാത്രമല്ല, ആളുകളുടെ ചലനത്തിൻ്റെ തീവ്രത പോലും നിരീക്ഷിക്കാൻ കഴിയുന്ന നിർമിത ബുദ്ധിയിൽ‌ പ്രവർത്തിക്കുന്ന ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *