Your Image Description Your Image Description

മികച്ച ക്യാമറാ ഫീച്ചറുകളുമായി റെഡ്‌മി നോട്ട് 14എസ് വിപണിയിൽ.200 മെഗാപിക്‌സൽ ക്യാമറയുള്ള പുതിയ സ്മാർട്ട് ഫോണുകളാണ് പുറത്തിറക്കിക്കുന്നത്.MediaTek Helio G99-Ultra ചിപ്സെറ്റാണ് റെഡ്മി നോട്ട് 14 എസിന് കരുത്ത് പകരുന്നത്. 200-മെഗാപിക്‌സൽ പിൻ ക്യാമറയും 6.67-ഇഞ്ച് AMOLED സ്‌ക്രീനും ഈ ഫോണിൽ നൽകിയിട്ടുണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് ഇതിൽ സജ്ജീകരിച്ചിട്ടുള്ളത്. പൊടി, സ്പ്ലാഷ് പ്രതിരോധത്തിനുള്ള IP64 റേറ്റിംഗും ഇതിന് ലഭിച്ചിട്ടുണ്ട്. 67Wൽ ചാർജ് ചെയ്യാൻ കഴിയുന്ന 5,000 എംഎഎച്ച് ബാറ്ററിയും ഇതിൽ ഉൾപ്പെടുന്നു.

ചെക്ക് റിപ്പബ്ലിക്കിൽ റെഡ്മി നോട്ട് 14 എസിന്റെ വില CZK 5,999 (ഏകദേശം 22,700 രൂപ) ആണ്. ഉക്രെയ്‌നിൽ ഈ സളമാർട്ട് ഫോണിന് UAH 10,999 (ഏകദേശം 23,100 രൂപ) ആണ് വില. ഓറോറ പർപ്പിൾ, മിഡ്നൈറ്റ് ബ്ലാക്ക്, ഓഷ്യൻ ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ ഇരു രാജ്യങ്ങളിലും ഇത് വാങ്ങാൻ ലഭ്യമാണ്.

ഡ്യുവൽ സിം (നാനോ+നാനോ) ആണ് കണക്ടിവിറ്റി വരുന്നത്. ഷവോമിയുടെ ഹൈപ്പർ ഒഎസ് സ്‌കിൻ മുകളിൽ പ്രവർത്തിക്കുന്നുണ്ട്. റെഡ്മി നോട്ട് 13 പ്രോ 4G യുടെ റീബാഡ്ജ് ചെയ്ത പതിപ്പായിട്ടാണ് റെഡ്മി നോട്ട് 14 എസ് പുറത്തിറക്കിയിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റും കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവുമുള്ള 6.67-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080×2,400 പിക്‌സലുകൾ) അമോലെഡ് സ്‌ക്രീനാണ് ഈ സ്മാർട്ട്ഫോണിനുള്ളത്.4G LTE, Wi-Fi, ബ്ലൂടൂത്ത് 5.2, NFC, GPS, USB ടൈപ്പ്-സി പോർട്ട് എന്നിവയാണ് റെഡ്മി നോട്ട് 14 എസിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ. ഈ സ്മാർട്ടിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് നൽകിയിരിക്കുന്നത്. ഇതിന് IP64 റേറ്റിംഗും 67W ചാർജിംഗുള്ള 5,000mAh ബാറ്ററിയും ഉണ്ട്. 161.1×74.95×7.98mm എന്ന സൈസിലാണ് റെഡ്മി നോട്ട് 14 എസിന് വിപണിയിലെത്തയിട്ടുള്ളത്. 179 ഗ്രാം ഭാരമാണ് ഈ ഫോണിന് വരുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *