Your Image Description Your Image Description

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസ നായകന്‍ മഹേന്ദ്ര സിങ് ധോണിയെ പ്രശംസിച്ച് ക്രിക്കറ്റ് താരം തിസാര പെരേര. തന്നെ സംബന്ധിച്ചടത്തോളം ധോണിയാണ് ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിലും റൈസിങ് പുനെ സൂപ്പര്‍ ജയന്റ്‌സിലും ഞാന്‍ ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിച്ചിട്ടുണ്ട്. എന്നെ ഒരു പവര്‍ഹിറ്ററാക്കിയത് ധോണിയാണ്. എന്റെ കഴിവില്‍ ധോണിക്ക് വിശ്വാസമുണ്ടായിരുന്നു.

‘ധോണിയുടെ നായകമികവ് ചൂണ്ടിക്കാട്ടാന്‍ ഞാനൊരു പഴയ കഥ പറയാം. ഞങ്ങള്‍ റൈസിങ് പുനെ സൂപ്പര്‍ ജയന്റ്‌സിനായി കളിക്കുകയായിരുന്നു. പുനെയ്ക്ക് നാല്, അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. അപ്പോള്‍ ഞാന്‍ ബാറ്റിങ്ങിനെത്തിയപ്പോള്‍ എനിക്ക് സിംഗിളുകള്‍ എടുക്കണോ, ആക്രമിച്ച് കളിക്കണോയെന്ന് സംശയമുണ്ടായിരുന്നു. ഞാന്‍ പ്രതിരോധത്തിനാണ് ശ്രമിച്ചത്.’ പെരേര പറഞ്ഞു.

‘ധോണി എന്നോട് പറഞ്ഞു. എന്താണ് നിങ്ങള്‍ കാണിക്കുന്നത്? ഇപ്പോള്‍ തന്നെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി എന്നായിരുന്നു എന്റെ മറുപടി. എന്നാല്‍ എല്ലാ പന്തിലും ആക്രമിച്ച് കളിക്കാനായിരുന്നു ധോണി നല്‍കിയ നിര്‍ദ്ദേശം. ആക്രമിച്ച് കളിക്കാനുള്ള എന്റെ കഴിവില്‍ ധോണിക്ക് വിശ്വാസമുണ്ടായിരുന്നു. അഞ്ചിന് 60 എന്ന സ്‌കോറില്‍ നിന്നും ഏഴിന് 190 എന്ന സ്‌കോറിലേക്കെത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഞാന്‍ 40 റണ്‍സ് നേടി. ധോണി 80-90 റണ്‍സും നേടി.’ പെരേര ഓര്‍മിച്ചു.

Leave a Reply

Your email address will not be published. Required fields are marked *