പെരുമാതുറയിൽ എംഡിഎയുമായി യുവാവ് പിടിയിൽ. ഒറ്റപ്പന സ്വദേശി നിസാറാണ് പിടിയിലായത്. കഠിനംകുളം പൊലീസ് നിസാറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്ന് വൈകീട്ടാണ് യുവാവ് പിടിയിലായത്. സ്ഥിരം കുറ്റവാളിയായ ഇയാൾ അടിപിടിയടക്കം പല കേസുകളിലും പ്രതിയാണ്. വിവിധ കേസുകളിൽ പലതവണ അറസ്റ്റിലായിട്ടുള്ള ആളുമാണ് നിസാർ.