Your Image Description Your Image Description

മ​ല​പ്പു​റം: സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി പോ​യ ജ്വ​ല്ല​റി ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച് സ്വ​ർ​ണം ക​വ​ർ​ന്ന കേ​സി​ല്‍ വൻ ട്വിസ്റ്റ് . സംഭവത്തിൽ പ​രാ​തി​ക്കാ​ര​നാ​യ ഒ​രാ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

സ്വ​ർ​ണ​വു​മാ​യി ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച തി​രൂ​ർ​ക്കാ​ട് സ്വ​ദേ​ശി ശി​വേ​ഷി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എടുത്തത്.മ​ല​പ്പു​റം ജി​ല്ല​യി​ലെ കാ​ട്ടു​ങ്ങ​ലി​ലാ​ണ് ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​നി​ല്‍ നി​ന്നും സ്വ​ര്‍​ണം ക​വ​ര്‍​ന്ന​ത്. മ​ല​പ്പു​റം കോ​ട്ട​പ്പ​ടി​യി​ലെ ക്രൗ​ൺ ജ്വ​ല്ലേ​ഴ്സി​ൽ നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി പോകും വഴിയാണ് ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച് 600 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ക​വ​ർ​ന്ന​ത്.

ബൈ​ക്കി​ലെ​ത്തി​യ സം​ഘം ആ​ക്ര​മി​ച്ച് സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പ​രാ​തി.ശ​നി​യാ​ഴ്ച വൈ​കി​ട്ട് ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. കേ​സി​ല്‍ മ​ഞ്ചേ​രി പോ​ലീ​സാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *