Your Image Description Your Image Description

കൊളംബിയയ്ക്കും അർജന്റീനയ്ക്കുമെതിരായ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ നിന്ന് സൂപ്പർസ്റ്റാർ നെയ്മർ പുറത്തായി. നെയ്മർ ജനുവരിയിൽ തന്റെ മുൻ ക്ലബ്ബായ സാന്റോസിൽ തിരിച്ചെത്തിയെങ്കിലും കരിയറിലുടനീളം തന്നെ പിന്തുടർന്നുകൊണ്ടിരിക്കുന്ന പരിക്ക് വീണ്ടും വില്ലനായി മാറിയിരുന്നു. മാർച്ച് രണ്ടിനാണ് അവസാനമായി നെയ്മർ സാന്റോസിനായി കളിച്ചത്.

പരിക്കിനെ തുടർന്ന് ഒന്നരവർഷമായി പുറത്തായിരുന്ന നെയ്മർ ഈ വർഷമാദ്യം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയതും അൽ ഹിലാലിൽ നിന്ന് ബ്രസീലിയൻ ക്ലബായ സാന്റോസിലെത്തിയതും താരത്തിനും ആരാധകർക്കും ഏറെ പ്രതീക്ഷ നൽകിയിരുന്നു. നെയ്മറിന്റെ അഭാവത്തിൽ റയൽ മാഡ്രിഡിന്റെ യുവ സ്‌ട്രൈക്കർ എൻഡ്രിക്കിനെ ടീമിലെടുത്തു.

ഗോൾ കീപ്പർ എഡേഴ്‌സണ് പകരം ലിയോണിന്റെ ലൂക്കാസ് പെറിയെയും ഡിഫൻഡർ ഡാനിലോയ്ക്ക് പകരം അലക്‌സ് സാൻഡ്രോയും ടീമിലെത്തി. പരിശീലകൻ ഡോറിവൽ ജൂനിയറിന്റെ വീഡിയോ പ്രസ്താവനയിലൂടെയാണ് ബ്രസീൽ ഫുട്‌ബോൾ കോൺഫെഡറേഷൻ ഈ തീരുമാനം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *