Your Image Description Your Image Description
Your Image Alt Text

പാലക്കാട്: പെട്രോൾ വില കുറയ്ക്കുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ലെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. ക്രൂഡ് ഓയിൽ വില അടിസ്ഥാനമാക്കിയാണ് ഇന്ധനവില കുറയ്ക്കുന്നത്. തെരഞ്ഞടുപ്പ് വരും പോകും. അതടിസ്ഥാനമാക്കിയല്ല വില കുറക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ഏറ്റക്കുറച്ചിലിന് അനുസരിച്ച് കേന്ദ്ര സർക്കാർ പല ഘട്ടങ്ങളിലായി പരമാവധി സഹായം നൽകിയിട്ടുണ്ട്.

സംസ്ഥാന സർക്കാർ വാറ്റ് കുറയ്ക്കാൻ തയ്യാറാകാത്തതാണ് കേരളത്തിലെ പ്രതിസന്ധി. പല സംസ്ഥാനങ്ങളും മദ്യവും ഇന്ധനവുമാണ് പ്രധാന വരുമാന മാർഗമായി കാണുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *