Your Image Description Your Image Description

മേടം: നിങ്ങളുടെ നിശ്ചയദാർഢ്യം മറ്റുള്ളവരെ പ്രചോദിപ്പിക്കും. ലക്ഷ്യങ്ങൾ നേടും. ആത്മവിശ്വാസവും ബുദ്ധിശക്തിയും കൊണ്ട് പങ്കാളിയിൽ താത്പര്യം ജനിപ്പിക്കാനാകും. കുടുംബത്തിലെ മുതിർന്നവരിൽ നിന്നും സഹായം ലഭിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം.

ഇടവം: മറ്റുള്ളവരുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പെരുമാറ്റം ഉണ്ടാകാം. ബന്ധങ്ങളിൽ പൊരുത്തക്കേടുകൾ വർദ്ധിച്ചേക്കാം. നിങ്ങളുടെ പങ്കാളിയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും നിങ്ങളുടെ ആഗ്രഹങ്ങളും പങ്കാളിയുടെ ആവശ്യങ്ങളും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്താനുമുള്ള സമയമാണിത്.

മിഥുനം: കർമ്മമേഖലയിൽ വലിയ നേട്ടങ്ങളുണ്ടാകും. സാമ്പത്തികാഭിവൃദ്ധി പ്രതീക്ഷിക്കാം. അതേസമയം, ആരോ​ഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണം. വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കും ദിനം അനുകൂലമാണ്. കുടുംബത്തോടൊപ്പം പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനാകും.

കർക്കടകം: പങ്കാളിയുമായുള്ള തർക്കങ്ങളും വൈകാരിക അസ്വസ്ഥതകളും കാരണം ബന്ധത്തിൽ അകലം വർദ്ധിക്കും. ബന്ധങ്ങളിലെ പ്രശ്നങ്ങൾ വർധിക്കാൻ അനുവദിക്കുന്നതിനുപകരം, അവ പരിഹരിക്കാൻ ശ്രമിക്കുക. പങ്കാളിയുമായി തുറന്ന് സംസാരിക്കുന്നതിലൂടെ തെറ്റിദ്ധാരണകൾ നീങ്ങുകയും ബന്ധം കൂടുതൽ ദൃഢമാകുകയും ചെയ്യും. നിങ്ങളുടെ അതുല്യമായ കഴിവുകൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള സമയമാണിത്.

ചിങ്ങം: പ്രതിസന്ധികളെ തരണം ചെയ്യാനാകും. കുടുംബ ബന്ധം ഈഷ്മളമാകും. കർമ്മ മേഖലയിൽ നേട്ടങ്ങളുണ്ടാകാം. സാമ്പത്തിക നില തൃപ്തികരമാകും. പഴയ സൗഹൃദങ്ങളെ വീണ്ടും കണ്ടുമുട്ടാൻ സാധ്യത. വളരെ നാളായി ആ​ഗ്രഹിക്കുന്ന കാര്യങ്ങൾ പ്രവർത്തിപഥത്തിലെത്തിക്കാൻ സാധിക്കും.

കന്നി: കോപം നിയന്ത്രിക്കുക. കുടുംബ ജീവിതത്തിൽ അഭിവൃദ്ധിയുണ്ടാകും. നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിങ്ങളുടെ ശ്രമങ്ങളെ പങ്കാളി അഭിനന്ദിക്കും. വിവാഹത്തിന് ശ്രമിക്കുന്നവർക്ക് അനുകൂലമായ ദിനമാണ്. കർമ്മമേഖല പുഷ്ടിപ്പെടും. ആരോ​ഗ്യകാര്യങ്ങളിൽ ജാ​ഗ്രത പുലർത്തുക.

തുലാം: കർമ്മ മേഖലയും കുടുംബ ജീവിതവും ഒരുമിച്ച് കൊണ്ടുപോകാൻ ക്ലേശിക്കും. അവിവാഹിതർക്ക് വിവാഹവുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ കേൾക്കാനാകും. വിദ്യാർത്ഥികൾക്ക് കാലം അനുകൂലം. സാമ്പത്തിക പ്രതിസന്ധികളെ അതിജീവിക്കാനാകും.

വൃശ്ചികം: സഹോദരങ്ങളിൽ നിന്നും സഹായം ലഭിക്കും. ഏറെ നാളായി മുടങ്ങിക്കിടന്ന പദ്ധതികൾ പൂർത്തിയാക്കാനാകും. കുടുംബത്തിൽ സമാധാനം കളിയാടും. അതേസമയം, മുതിർന്നവരുടെ ആരോ​ഗ്യകാര്യങ്ങളിൽ ജാ​ഗ്രത പുലർത്തണം. സാമ്പത്തിക നില തൃപ്തികരമാണ്.

ധനു: ഒരു പുതിയ വരുമാന സ്രോതസ്സ് കണ്ടെത്തുക. സാമ്പത്തിക ആസൂത്രണ തന്ത്രങ്ങൾ, ബജറ്റിംഗ്, ദീർഘകാല നിക്ഷേപങ്ങൾ എന്നിവയിൽ വിജയം കൈവരിക്കും. വ്യക്തിപരവും തൊഴിൽപരവുമായ ജീവിതം സന്തുലിതമാക്കാൻ ശ്രമിക്കുക. കർമ്മമേഖലയിലെ അമിതമായ അർപ്പണബോധം പങ്കാളിയെ അവഗണിക്കുന്നതിലേക്ക് നയിക്കാം.

മകരം: പുതിയ ബന്ധങ്ങൾ രൂപപ്പെടുത്താനും ശക്തിപ്പെടുത്താനുമാകും. ക്ഷോഭം നിയന്ത്രിക്കുക. സാമ്പത്തിക പ്രയാസങ്ങളുണ്ടാകാം. കുടുംബ ബന്ധങ്ങളിൽ വിള്ളലുകളുണ്ടാകാം. വിദേശ യാത്രക്ക് യോ​ഗമുണ്ട്.

കുംഭം: കുടുംബത്തിൽ ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. കർമ്മമേഖലയിൽ ചില തിരിച്ചടികളുണ്ടാകാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സുഹൃത്തുക്കളിൽ നിന്നും സഹായം ലഭിക്കും. ആരോ​ഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുക.

മീനം: അറിവ് നേടാനും കാര്യങ്ങൾ പര്യവേക്ഷണം ചെയ്യാനുമുള്ള ആഗ്രഹം വർദ്ധിക്കും. യാത്ര, ഉന്നത വിദ്യാഭ്യാസം, ആത്മീയ കാര്യങ്ങൾ എന്നിവയിലൂടെ പുതിയ അനുഭവങ്ങൾ തേടും. ഏറ്റവും ശക്തമായ ബന്ധങ്ങൾ പോലും വെല്ലുവിളികളെ അഭിമുഖീകരിക്കും. ബന്ധങ്ങളിലെ ബുദ്ധിമുട്ടുകൾ പുതിയ മാറ്റങ്ങൾ കൊണ്ടുവരും.

Leave a Reply

Your email address will not be published. Required fields are marked *