Your Image Description Your Image Description

സ്വർണ്ണം ആഭരണ പ്രേമികൾ മാത്രമല്ല ഒരു നിക്ഷേപം എന്ന നിലയിലും വാങ്ങി സൂക്ഷിക്കുന്നവരുണ്ട്. ഇതിനൊക്കെ പുറമേ സ്വർണ്ണത്തിന്റെ കൂടിയും കുറഞ്ഞുമിരിക്കുന്ന കാലങ്ങളായുള്ള വിലയുടെ ചാഞ്ചാട്ടം മിക്ക വിവാഹ നടത്തിപ്പുകാർക്കും സ്വർണ്ണത്തിന്റെ വില കുറയുമ്പോൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതും അല്ലെങ്കിൽ വാങ്ങി സൂക്ഷിക്കുന്നതും ശീലമാക്കിയിട്ടുണ്ട്

ഇവരുടെ നെഞ്ചിൽ ഇടിത്തീ വീണതുപോലെയാണ് കേരളത്തിൽ സ്വർണവില. നേരിയ വർധനവാണ് രേഖപ്പെടുത്തിയത് എങ്കിലും പണിക്കൂലിയും നികുതിയുമെല്ലാം ആനുപാതികമായി ചേരുമ്പോൾ വലിയ വില മാറ്റമുണ്ടാകും. 200 രൂപ കൂടി വർധിച്ചാൽ സ്വർണത്തിന് കേരളത്തിൽ രേഖപ്പെടുത്തിയ സർവകാല റെക്കോർഡ് വിലയായി മാറും. കഴിഞ്ഞ ചില ദിവസങ്ങളിൽ സ്വർണത്തിന് വ്യത്യസ്തമായ വിലയായിരുന്നു എങ്കിലും ഇന്ന് കേരളത്തിൽ ഒരൊറ്റ വിലയാണ്.
ക്രൂഡ് ഓയിൽ വില അൽപ്പം കയറിയിട്ടുണ്ട് എന്നതാണ് ഇന്ന് വിപണിയിൽ സംഭവിച്ച മാറ്റം. ഡോളർ മൂല്യം വലിയ മാറ്റമില്ല. ഇന്ത്യൻ രൂപ താഴ്ന്ന നിരക്കിൽ തുടരുകയാണ്. ക്രിപ്‌റ്റോ കറൻസിയായ ബിറ്റ് കോയിൻ നേരിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. ആഗോള വിപണിയിൽ സ്വർണവിലയിൽ കാര്യമായ മാറ്റമില്ല. ഇനി കേരളത്തിലെ ഇന്നത്തെ വില അറിയാം…
കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 64400 രൂപയാണ് വില. 22 കാരറ്റ് സ്വർണത്തിന് 80 രൂപ മാത്രമാണ് കൂടിയത്. ഗ്രാം വില 8050 രൂപയാണ്. അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് 6620 രൂപയായി. അഞ്ച് രൂപയാണ് ഗ്രാമിന് കൂടിയിരിക്കുന്നത്. വെള്ളിയുടെ വില ഗ്രാമിന് 106 എന്ന നിരക്കിൽ തുടരുകയാണ്. ആഗോള വിപണിയിൽ സ്വർണം ഔൺസിന് 2911 ഡോളർ ആണ് പുതിയ വില.
അമേരിക്കയുടെ പുതിയ വ്യാപാര നയങ്ങളെ തുടർന്ന് ഡോളർ മൂല്യം വലിയ തോതിൽ ഇടിഞ്ഞിട്ടുണ്ട്. 109ലുണ്ടായിരുന്ന ഡോളർ സൂചിക 103ലാണിപ്പോൾ. ഡോളർ മൂല്യം ഇടിഞ്ഞിട്ടും രൂപയ്ക്ക് കയറാൻ സാധിച്ചിട്ടില്ല എന്നതും തിരിച്ചടിയാണ്. 87.24 എന്ന നിരക്കിലാണ് രൂപയുള്ളത്. ഡോളർ കരുത്ത് കൂട്ടിയാൽ രൂപ തകർന്നടിയുമെന്ന് ചുരുക്കം.
ഡോളർ മൂല്യവും സ്വർണവിലയും തമ്മിലുള്ള ബന്ധം വിശദീകരിക്കാം. ഡോളർ മൂല്യം കൂടുമ്പോൾ സ്വർണവില കുറയും. ഡോളർ താഴുമ്പോൾ സ്വർണവില ഉയരുകയും ചെയ്യും. വിപരീത ദിശയിലാണ് ഡോളറും സ്വർണവും സഞ്ചരിക്കുന്നത്. ലോകത്തെ പ്രധാന കറൻസികൾ തമ്മിലുള്ള മൂല്യത്തിലെ വ്യത്യാസമാണ് ഇതിന് കാരണം.

ഡോളർ മൂല്യം കുറയുമ്പോൾ ലോകത്തെ പ്രധാനപ്പെട്ട യൂറോ, പൗണ്ട്, യെൻ, യുവാൻ തുടങ്ങി എല്ലാ കറൻസികളും മൂല്യം കൂടും. അവ ഉപയോഗിച്ച് കൂടുതൽ സ്വർണം വാങ്ങാൻ സാധിക്കുന്ന സാഹചര്യം വരും. മറ്റു കറൻസികളുടെ വാങ്ങൽ ശേഷി വർധിക്കുമെന്ന് ചുരുക്കം. കൂടുതൽ സ്വർണം വാങ്ങാൻ ആളുകൾ എത്തും. ആവശ്യക്കാർ ഏറുമ്പോൾ സ്വർണവില കൂടുമെന്നത് സാധാരണ വിപണി രീതിയാണ്. ഇതാണ് ഡോളർ മൂല്യം കുറയുമ്പോൾ സ്വർണവില കൂടാൻ കാരണം.
അതേസമയം, ക്രൂഡ് ഓയിൽ വില ഇന്ന് നേരിയ തോതിൽ ഉയർന്നിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 70 ഡോളർ ആയി. അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡ് 66 ഡോളറിലും യുഎഇയുടെ മർബൺ ക്രൂഡ് 71 ഡോളറിലുമാണ് വിൽപ്പന. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ വലിയ തോതിൽ ഇടിഞ്ഞ ബിറ്റ് കോയിൻ വില അൽപ്പം കയറിയിട്ടുണ്ട്. 82000 ഡോളർ എന്നതാണ് പുതിയ വില.

Leave a Reply

Your email address will not be published. Required fields are marked *