Your Image Description Your Image Description

കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്ന നാല് മുതൽ കേരളത്തിനോട് പരുക്കനായ നയമാണ് കേന്ദ്രം കാണിക്കുന്നതെന്ന് എടുത്തു പറയേണ്ടതാണ്. അന്ന് മുതൽ ഒരു തരത്തിലും കേരളത്തിനെ ഉയരത്തിലേക്കെത്തിക്കുവാൻ കേന്ദ്രം സഹായിച്ചിട്ടില്ല എന്ന് മാത്രമല്ല, കഴിയാവുന്നതിനപ്പുറം ദ്രോഹിക്കാനും നോക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയത് .

കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്നും അർഹതപ്പെട്ട വിഹിതം നൽകുന്നില്ലെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി . വയനാട് ദുരന്തത്തിൽ പോലും സഹായം നൽകിയില്ല, കേരളത്തോട് ക്രൂരമായ വിവേചനം കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിനു കേരളത്തിനോട് ഇത്രയ്ക്ക് വൈരാഗ്യം തോന്നാനുള്ള കാരണം കേരളത്തിൽ താമര വിരിയിക്കാനുള്ള ശ്രമങ്ങളൊന്നും നടക്കാത്തതിലാണ്. അവർ കഴിവിന്റെ പരമാവധി നോക്കിയിട്ടും ഒന്നും നടക്കാതായപ്പോ കോൺഗ്രസിനെ വരെ കൂട്ട് പിടിച്ചു നോക്കി. എന്നിട്ടും രക്ഷയില്ല എന്ന് കണ്ടപ്പോഴാണ് കേരളത്തിനോട് കഴിയാവുന്ന അത്രയ്ക്ക് അവഗണന നൽകാമെന്ന തീരുമാനത്തിൽ അവർ എത്തിച്ചേർന്നത്.
ബി ജെ പി യെ സ്വീകരിക്കാത്തതിനാല്‌ കേരളത്തെ ശത്രുക്കളായി കാണുന്നുവെന്നു പറഞ്ഞ മുഖ്യമന്ത്രി നാടിന്റെ താത്പര്യങ്ങളെ ഹനിക്കുന്ന ഒരു നിക്ഷേപവും സ്വീകരിക്കില്ലെന്നും പറയുകയുണ്ടായി.

നാടിന്റെ താത്പര്യങ്ങളെ ഒരു നിക്ഷേപവും സ്വീകരിക്കില്ല. വികസനത്തിന് ഉതകുന്ന നിക്ഷേപം വരണമെന്ന് സമ്മേളനം അടിവരയിടുന്നുണ്ടു . കേരളം വലിയ തോതിൽ മാറിയെന്ന് രാജ്യം തന്നെ അം​ഗീകരിക്കുന്നു. കേരളത്തെ പല തരത്തിലും തള്ളപ്പറയുന്ന മാധ്യമങ്ങൾ പോലും സംസ്ഥാനത്തിന്റെ പുതു വളർച്ചയെ അം​ഗീകരിക്കുകയാണ് . അതാണ് നിക്ഷേപകസം​ഗമത്തിൽ കണ്ടതെന്നും അദ്ദേഹം പറയുകയുണ്ടായി.

വികസനത്തിന് ഉതകുന്ന നിക്ഷേപം വരണമെന്നാണ് സമ്മേളനം അടിവരയിട്ട് പറയുന്നത്. ഏറ്റവും വിജയകരമായി സമാപിച്ച സമ്മേളനമാണ് ഇതെന്നും, എത്രമാത്രം കരുത്ത് പാർട്ടിക്ക് നേടാൻ കഴിഞ്ഞു എന്ന് ഈ സമ്മേളനം കാണിക്കുന്നുവെന്നും അദ്ദേഹം ഊന്നി പറയുകയുണ്ടായി . മാത്രമല്ല, ശരിയായ രീതിയിൽ‌ സി പിഎം പ്രവർത്തിച്ചു വന്നതിന്റെ ഫലമാണ് ഈ രീതിയിൽ ഉള്ള കരുത്തിലേക്ക് പാർട്ടിക്ക് വളരാൻ കഴിഞ്ഞത്. സമ്മേളനം ചർ‌ച്ച ചെയ്തത് പാർട്ടിയുടെ വളർച്ചയാണെന്നും സി പി എമ്മിനെ കൂടുതൽ ജനപിന്തുണയിലേക്ക് എങ്ങനെ വളർത്താൻ ആകും എന്ന ചർച്ചകളിലേക്കും തീരുമാനങ്ങളിലേക്കും പാർട്ടി എത്തിഎന്നും മുഖ്യമന്ത്രി പിണറായി പറയുകയുണ്ടായി . കൊല്ലത്ത് സി പി എം സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

ഇടതു സർക്കാരിന് ഈ മൂന്ന് വർഷക്കാലം വലിയ പ്രതിസന്ധി നേരിടേണ്ടി വന്ന കാലമാണ്. അതിനു കരണമായതിൽ നിന്നും ഒഴിഞ്ഞു മാറാൻ കോൺഗ്രെസ്സിനോ ബിജെപി യ്‌ക്കോ സാധിക്കില്ല. പിന്നെ, കേന്ദ്രമിനി എത്രയൊക്കെ അവഗണിച്ചാലും വികസനത്തിന്റെ കാര്യത്തിലുള്ള കേരളത്തിന്റെ കുതിപ്പിന് ഒരു രീതിയിലും പാലം വയ്ക്കാൻ കേന്ദ്രത്തിനു സാധിക്കില്ല എന്നതാണ് സത്യം. രാഷ്ട്രീയമായി എതിരഭിപ്രായങ്ങൾ ഉണ്ടെങ്കിലും ഒരു പ്രതിസന്ധി ഉണ്ടാവുമ്പോൾ അതിനു തരണം ചെയ്യാൻ കൂടെ നിൽക്കാതെ വെറും പാർട്ടി മാത്രം നോക്കിയ ഇവരുടെ ഹീനമായ പ്രവർത്തനങ്ങളെ ജനം മനസ്സിലാക്കിയിട്ടുണ്ട്. വയനാ ദിലേതു പോലെ ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും ഇത്രയും നിസ്സംഗമായാണ് കേന്ദ്രം പ്രതികരിച്ചത്. കേരളത്തിലെ പ്രതിപക്ഷം പോലും ഈ അവസരത്തിൽ കയ്യും കെട്ടിയാണ് നിന്നത്,. ഇതിൽ നിന്നൊക്കെ കേരളത്തിന് വേണ്ടി സംസാരിക്കാനും പ്രവർത്തിക്കാനും ഇടതു സർക്കാർ മാത്രമേ ഉണ്ടാവു എന്ന് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യം വന്നിട്ടുണ്ട്. അവരുടെ മനസ്സിൽ ബിജെപി യോടും കോൺഗ്രെസ്സിനോടുമുള്ള കൊടും പക അടുത്ത എലെക്ഷനിൽ നമുക്ക് കാണാൻ കഴിയുമെന്ന് തീർച്ച .

Leave a Reply

Your email address will not be published. Required fields are marked *