Your Image Description Your Image Description

രണ്ടു ആടുകളെ തമ്മിലടിപ്പിച്ച് അതിനു സമീപം വായിൽ വെള്ളമിറക്കി നിന്ന കുറുക്കന്റെയും ആടുകളുടെയും കഥ ചെറിയ ക്ലാസ്സിലെവിടെയോ പഠിച്ചതായി ഓർക്കുന്നുണ്ട്. ആടുകൾ പരസ്പരം പോരടിക്കുകയും അതിലൊരെണ്ണം ചത്തു വീഴുമ്പോ തിന്നാനും വേണ്ടിയാണ് കുറുക്കൻ കാത്തു നിന്നത് . ഒടുവിൽ അത് മനസ്സിലാക്കിയ ആടുകൾ കുറുക്കന് നേരെ തന്നെ തിരിയുകയും കുറുക്കനെ ഇടിച്ചു കൊല്ലുകയുമാണ് ചെയ്തത്. കഴിഞ്ഞ ദിവസം എൽ ഡി എഫിന്റെ സംസ്ഥാന സമ്മേളനത്തിൽ നിന്നും എ പത്മകുമാർ ഇറങ്ങി പോയപ്പോൾ മത്സരിച്ചു തങ്ങളുടെ പാർട്ടിയിലേക്ക് കയറ്റാൻ വന്ന കോൺഗ്രസിനെയും ബിജെപി യെയും കണ്ടപ്പോൾ ഈ കഥയാണ് ഓര്മ വന്നത്. ഒരു അവസരം നോക്കി കാത്തിരിക്കുകയായിരുന്നു ഈ മഹാന്മാർ.
ഈയൊരു ശുദ്ധകാന്തി സ്വന്തം പാർട്ടിയിൽ ഉള്ള നേതാക്കൾ പോരടിക്കുമ്പോഴും തമ്മിൽ ചെളി വാരിയെറിയുമ്പോഴും കാണിച്ചിരുന്നേൽ ആളുകൾ ഇങ്ങനെയിട്ട് അലക്കില്ലായിരുന്നു ഇവരെ. അതെങ്ങനെ അല്ലെ? ആരാന്റമ്മയ്ക്കു ഭ്രാന്തു പിടിച്ചാൽ കാണാൻ നല്ല ചേലാണ് എന്നാണല്ലോ.
ഹേ.. മനുഷ്യന്മാരെ.. പദ്മകുമാറും പാർട്ടിയും തമ്മിലുള്ളത് ചുമ്മാ ഒരു സൗന്ദര്യ പിണക്കം മാത്രമാണ്. അതിലപ്പുറം പിരിഞ്ഞിരിക്കാനോ ഒറ്റപ്പെടുത്താനോ സഗാക്കൾക്ക് കഴിയില്ല. അല്ലാതെ ഒരേ മാധ്യമങ്ങൾക്കു മുൻപിൽ നിന്ന് കൊണ്ട് ഒരേ പാർട്ടിക്കുള്ളിലെ നേതാക്കളെ പരസ്പരം ചെളി വാരി അറിയാനും അത് കണ്ടു മറ്റുള്ളവർ ചിരിക്കുന്നത് കാണുമ്പോൾ കോമാളി ചിരി ചിരിക്കാനുമൊന്നും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർക്ക് കഴിയില്ല. പാർട്ടി നല്ല അച്ചടക്കത്തോട് കൂടിയാണ് ഇവരെ വളർത്തുന്നത്. പാർട്ടിക്കാണ് ഫസ്റ്റ് പ്രയോറിറ്റി. അല്ലാതെ വ്യക്തികൾക്കല്ല . അതുകൊണ്ടു മാത്രമാണ് പദ്മകുമാർ സോഷ്യൽ മീഡിയയിൽ കുറിച്ച പോസ്റ്റ് നിമിഷങ്ങൾക്കകം തന്നെ ഡിലീറ്റ് ചെയ്തത്.

പദ്മകുമാറിന് കഴിവില്ലാത്തതോ പ്രായമോ ഒന്നുമല്ല അദ്ദേഹത്തെ സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുക്കാതിരുന്നതിന്റെ കാരണം. പുതു മുഖങ്ങൾക്കു അവസരം കൊടുക്കുക എന്നത് കൊണ്ട് മാത്രമാണ് വീണ ജോർജിനെ പരിഗണിച്ചത്. അത് പിന്നീട് പത്‌കുമാറിന് മനസ്സിലാവുകയും ചെയ്തു. അതുകൊണ്ടാണ് അദ്ദേഹമാ പോസ്റ്റ് പിൻവലിച്ചത്.
ചോര കുടിക്കാനുള്ള വെപ്രാളത്തിൽ ചെന്നായ്ക്കൾ അതൊന്നും കണ്ടിലായിരുന്നു.ല്ലേ?
കഴിഞ്ഞ ദിവസത്തെ സമാപന സമ്മേളനത്തിൽ നിന്നുമാണ് പത്മകുമാർ ഇറങ്ങിപ്പോയത്. സീനിയോറിട്ട് മറികടന്ന് ജൂനിയർ നേതാക്കളെ സംസ്ഥാന സമിതിയിൽ എടുത്തതാണ് പദ്മകുമാറിന് വേദനയായി മാറിയത്. തുടർന്ന് ‘ചതിവ്, വഞ്ചന, അവഹേളനം – 52 വർഷത്തെ ബാക്കിപത്രം ലാൽ സലാം’ എന്നൊരു പോസ്റ്റ് ഉം സോഷ്യൽ മീഡിയയിൽ ഇട്ടു. പ്രൊഫൈൽ ചിത്രമായിനിരാശയാേടെ കാറിലിരിക്കുന്ന ചിത്രവും പോസ്റ്റു ചെയ്തിരുന്നു .
സമ്മേളനത്തിൽ പത്തനംതിട്ട ജില്ലയിലെ പ്രതിനിധികളിൽ ഒരാളായിരുന്നു പദ്മകുമാർ. 1983ൽ പത്തനംതിട്ടയിൽ ആദ്യ ജില്ലാ കമ്മിറ്റി രൂപീകരിച്ചതു മുതൽ പദ്മകുമാർ അംഗമായിരുന്നു. 36 വർഷമായി ജില്ലാ സെക്രട്ടേറിയറ്റംഗവുമാണ്. കോന്നിയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാണ്. പിണറായി പക്ഷത്തിന്റെ ശക്തനായ വക്താവായിട്ടാണ് പദ്മകുമാർ നിലകൊണ്ടിരുന്നത്. ഇത്തവണ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടവരിൽ ഒരാളായിരുന്നു.

സംഭവമറിഞ്ഞതോടു കൂടി ചെന്നായ്ക്കൾ ഓടിയെത്തി. മുതിർന്ന നേതാവിനെ സ്വാഗതം ചെയ്ത് കോൺഗ്രസും ബിജെപിയും രംഗത്തെത്തി സംഭവം കൊഴുപ്പിക്കാൻ നോക്കിയെന്നു പറയുന്നതാവും ശെരി . പദ്മകുമാർ ഇപ്പൊ വന്നാൽ അപ്പൊ കൊണ്ട് പോവുമെന്ന് ആദ്യം പറഞ്ഞത് ബിജെപി പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് ആയിരൂർ പ്രദീപ് ആണ് . മറ്റു കാര്യങ്ങൾ പാർട്ടി സംഘടനാ തലത്തിൽ തീരുമാനിക്കുമാത്രേ. അപ്പൊഴെക് പത്മകുമാറിനെ കൊണ്ട് പോവാൻ ടാക്സി ഏർപ്പാടാക്കി കഴിഞ്ഞിരുന്നു ഡി സി സി പ്രസിഡണ്ട് സതീഷ് കൊച്ചു പറമ്പിൽ.
എല്ലാവരും കാത്തിരിക്കുകയേയുള്ളു. എൽ ഡി എഫിനെ നയിക്കാൻ ഇരട്ടചങ്കൻ ഉള്ളിടത്തോളം കാലം നിങ്ങളുടെ ഒരു കുത്തി തിരിപ്പും നടക്കാൻ പോവുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *