Your Image Description Your Image Description

പാവപ്പെട്ടവനും പണക്കാരനും ഇന്നും രണ്ടു തട്ടിൽ തന്നെയാണ്. ട്രെയിനിലും മറ്റും വെച്ച് പലവിധ ആക്രമണങ്ങളും ഭീഷണികളും നേരിടുന്നത് പതിവാണ് അതുകൊണ്ടുതന്നെ ട്രെയിൻ യാത്ര രാത്രികാലങ്ങളിൽ പലപ്പോഴും പലർക്കും പേടിസ്വപ്നമാണ്. എന്നു കരുതി നിരപരാധികൾ ഇരകളാകുന്ന പല സന്ദർഭങ്ങളും ട്രെയിൻ യാത്രയ്ക്കിടയിൽ ഉണ്ടായിട്ടുണ്ട്. കുറ്റം പലതും പലരും ചെയ്തിരിക്കും പക്ഷേ ഉച്ചത്തിന് വിചാരണയില്ലാതെ മരണ ശിക്ഷ വിധിക്കുന്നത് വളരെ കഷ്ടമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിലെ ദൃശ്യങ്ങൾ പ്രകാരം രണ്ടു പുരുഷന്മാർ തമ്മിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിലിന് അടുത്തുവച്ച് തർക്കം ഉണ്ടാവുകയും അതിൽ ഒരാൾ തർക്കത്തിന് നിൽക്കാതെ ഒഴിഞ്ഞുമാറാൻ ശ്രമിക്കുമ്പോഴും മറ്റേയാൾ അയാളെ തല്ലാൻ ശ്രമിക്കുന്നതും പിന്നീട് നിസ്സാരമായി പുറത്തേക്ക് വലിച്ചെറിയുന്നതും കാണാം. പുറത്തേക്ക് വീണ മനുഷ്യൻ മരിച്ചു കാണും എന്ന് ഉറപ്പാണ്. ഒരു മനുഷ്യന്റെ ജീവൻ തിരികെ പിടിക്കാൻ കഴിയില്ല എന്നിരിക്കെ എത്ര നിസ്സാരമായ ആണ് ഒരു മനുഷ്യജീവനെ റെയിൽവേ പാളത്തിലേക്ക് വലിച്ചെറിഞ്ഞ് കളയുന്നത്. പെട്ടെന്നുള്ള പ്രകോപനങ്ങളുടെ പേരിൽ കൂടെയുള്ളവരെയോ അല്ലെങ്കിൽ എതിരാളിയെയോ കൊന്നൊടുക്കാം എന്ന ചിന്തിക്കുന്നത് വളരെ പൈശാചികമാണ്. ഓരോരുത്തരെയും കാത്ത് അവരുടെ വീട്ടിൽ അമ്മയും പെങ്ങളും അച്ഛനും ഭാര്യയും മക്കളും ഉൾപ്പെടെ വലിയൊരു വിഭാഗം കാത്തിരിക്കുന്നുണ്ടാകാം. ഒരുപക്ഷേ നിസ്സാരമായി നിങ്ങൾ വലിച്ചെറിയുന്ന ആ ജീവൻ ആയിരിക്കാം ഒരു കുടുംബത്തിന്റെ മുഴുവൻ അത്താണി. കേവലം ഒരു പുഴുവിനെ കൊല്ലുന്ന ലാഘവത്തോടെയാണ് ആ മനുഷ്യൻ മറ്റൊരു ചെറുപ്പക്കാരനെ റെയിൽവേ പാളത്തിലേക്ക് വലിച്ചെറിയുന്നത്. ഒന്നും സംഭവിക്കാത്ത മട്ടിൽ അയാൾ തിരിഞ്ഞു നടന്നു പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.സംഭവം കേരളത്തിൽ അല്ല എന്ന് ആശ്വസിക്കാം. പക്ഷേ കേരളത്തിലും കഴിഞ്ഞ നാളുകളിൽ ഒക്കെ നടന്നുകൊണ്ടിരിക്കുന്ന ക്രൂരതകൾ കണ്ണില്ലാത്തതാണ്. ഒന്ന് പ്രതികരിക്കാൻ പോലും കഴിയാതെ റെയിൽവേ പാളത്തിലേക്ക് വീണുപോയ ആ മനുഷ്യന്റെ ദൃശ്യങ്ങൾ മനുഷ്യപ്പറ്റുള്ള ഒരാൾക്കും കണ്ടിരിക്കാൻ കഴിയുന്നതല്ല. ഒരു ജീവൻ ഒക്കെ ഇത്രയും വിലയില്ലേ എന്ന് തോന്നും. ഒരാളെ കൊന്നു എന്നുള്ള യാതൊരു ഭാവ വ്യത്യാസവും കൊലയാളിയായ മനുഷ്യന്റെ മുഖത്ത് പ്രവർത്തികളിലോ ഇല്ല എന്നുള്ളതാണ് ചിന്തിക്കേണ്ട വസ്തുത. ഒരാളെ കൊല്ലുന്നത് പോലും തെറ്റോ അപരാധമോ കുറ്റമോ ആയി കാണാൻ പോലും മനുഷ്യന് കഴിയുന്നില്ല. ട്രെയിനിൽ വച്ച് ഒരു കുറ്റകൃത്യം നടന്നാൽ റെയിൽവേ പോലീസ് ഉൾപ്പെടെ പല സംവിധാനങ്ങളും ഉണ്ട്. ഒരു സ്ത്രീക്ക് നേരെയാണ് അതിക്രമം ഉണ്ടാകുന്നതെങ്കിൽ ഒരുപക്ഷേ സുയരക്ഷയ്ക്ക് വേണ്ടി എന്നെങ്കിലും ന്യായീകരിക്കാൻ കഴിയും പക്ഷേ ഇത് അങ്ങനെ ഒന്നുമല്ല. റെയിൽവേ പാളത്തിലേക്ക് വീണ മനുഷ്യനെക്കാൾ ആരോഗ്യമുള്ള ഒരാളാണ് ഈ ക്രൂരകൃത്യം കാണിച്ച് നിസ്സാരമായി കൈതട്ടികുടഞ്ഞ് തിരികെ പോകുന്നത്.ആ മനുഷ്യനെ ഒന്ന് രക്ഷിക്കാനോ ആക്രമിക്കുന്ന ആളെ പിന്തിരിപ്പിക്കാൻ കൂടെ വീഡിയോ എടുക്കുന്ന ആളും ശ്രമിച്ചില്ല എന്നത് എന്തൊരു പരിതാപകരമാണ്.കുറ്റം ചെയ്തു എന്ന് പറഞ്ഞാലും അതിന് നിയമം കയ്യിലെടുക്കുകയല്ല വേണ്ടത്. കുറ്റവാളി എന്ന ആരോപിക്കുന്നവർക്കും പറയാനുള്ളത് കേൾക്കാനുള്ള മനസ്സെങ്കിലും ഉണ്ടാകണം നഷ്ടപ്പെട്ടു കഴിഞ്ഞാൽ ഒരു ജീവനും തിരിച്ചെടുക്കാൻ കഴിയില്ലെന്ന് മറക്കരുത്

Leave a Reply

Your email address will not be published. Required fields are marked *